x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ർ​ല​റ്റി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

എൻആർഐ ഡെസ്ക്
Published: November 26, 2026 02:45 PM IST | Updated: November 26, 2026 02:46 PM IST

പരിപാടിയിൽ നിന്ന്

ഷാ​ർ​ല​റ്റ് (നോ​ർ​ത്ത് കാ​ര​ലി​ന): കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും മ​ല​യാ​ള​ത്തി​ന്‍റെ ത​നി​മ​യും വി​ളി​ച്ചോ​തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) ഷാ​ർ​ല​റ്റ് പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സം​ഗീ​ത​വും നൃ​ത്ത​വും നാ​ട​ക​വും ചെ​ണ്ട​മേ​ള​വും സ​മ​ന്വ​യി​ച്ച ആ​ഘോ​ഷം പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക സം​ഗ​മ​മാ​യി മാ​റി. സാ​ജു തു​രു​ത്തേ​ൽ, എ​ൽ​ദോ പോ​ൾ, ഷാ​ജി പീ​റ്റ​ർ, ജോ​ൺ പീ​റ്റേ​ഴ്സ്, സി​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഇ​ന്ത്യ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ദേ​ശീ​യ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. എ​ൽ​ദോ പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സ്മി​ത ഭാ​സി സ​ഞ്ജീ​വി​ന് ആ​ദ​രം

49-ാമ​ത് മി​സി​സ് യൂ​ണി​വേ​ഴ്സ് 2026 മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന 25 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ഇ​ടം നേ​ടു​ക​യും ‘മി​സി​സ് യൂ​ണി​വേ​ഴ്സ് പേ​ഴ്സ​ണാ​ലി​റ്റി’ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്ത സ്മി​ത ഭാ​സി സ​ഞ്ജീ​വി​നെ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി ആ​ദ​രി​ച്ചു.

സാ​ജു തു​രു​ത്തേ​ൽ, ഷാ​ജി പീ​റ്റ​ർ, എ​ൽ​ദോ പോ​ൾ, ജോ​ൺ പീ​റ്റേ​ഴ്സ് എ​ന്നി​വ​ർ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ ജോ​ൺ പീ​റ്റേ​ഴ്സ്, ജോ​ർ​ജ് ജോ​സ​ഫ്, ഷാ​ജി പീ​റ്റ​ർ, എ​ൽ​ദോ പോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സ്പോ​ൺ​സ​ർ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

 

K-Rail Survey

പീ​റ്റ​ർ കോ​ര​ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും സം​ഘ​ഗാ​നം, ആ​നു ജോ​സി​ന്‍റെ​യും സം​ഘ​ത്തിന്‍റെ​യും നൃ​ത്തം, രു​ഗ്മി​ണി ശ്രീ​ജി​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച "ക​റു​ക​റെ കാ​ർ​മു​കി​ൽ' മോ​ഹി​നി​യാ​ട്ടം എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ധീ​നം പ്ര​മേ​യ​മാ​ക്കി ഷാ​ജി പീ​റ്റ​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച "കൊ​ടു​ത്താ​ൽ കൊ​ല്ല​ത്തും കി​ട്ടും' എ​ന്ന ഹാ​സ്യ​നാ​ട​ക​വും വീ​ണ ശ​ബ​രീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ‘ഏ​ക​ല​വ്യ​ൻ’ നൃ​ത്ത​നാ​ട​ക​വും ശ്ര​ദ്ധേ​യ​മാ​യി.

ട്ര​യാ​ഡ് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ലി​ജി ശ്രീ​ജേ​ഷ്, അ​ഞ്ജ​നി ശ്രീ​നി​വാ​സ​ൻ ഭ​ര​ദ്വാ​ജ് എ​ന്നി​വ​രു​ടെ നൃ​ത്താ​വ​ത​ര​ണ​ങ്ങ​ൾ, യു​ഗ്മ​ഗാ​ന​ങ്ങ​ൾ, സം​ഘ​നൃ​ത്ത​ങ്ങ​ൾ, കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും കേ​ര​ളീ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ അ​ണി​നി​ര​ന്ന ഫാ​ഷ​ൻ ഷോ ​എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി.

ജി​ന​ക്സും രേ​ണു​ക രാ​ഹു​ലും അ​വ​താ​ര​ക​രാ​യി. ഷി​ബി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഷാ​ർ​ല​റ്റ് പ​ഞ്ചാ​രി​മേ​ളം കൂ​ട്ടാ​യ്മ​യു​ടെ ചെ​ണ്ട​മേ​ള​ത്തോ​ടെ​യും ത​ന​ത് കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളൊ​രു​ക്കി​യ വി​രു​ന്നോ​ടെ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

പ്ര​വാ​സ​ലോ​ക​ത്ത് മ​ല​യാ​ള​ഭാ​ഷ​യും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​യി കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം മാ​റി.

1995-ൽ ​രൂ​പീ​കൃ​ത​മാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തു​ന്ന ആ​ഗോ​ള സം​ഘ​ട​ന​യാ​ണെ​ന്നും മ​ല​യാ​ള ഭാ​ഷ​യു​ടെ​യും സം​സ്കാ​ര​ത്തിന്‍റെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സം​ഘ​ട​ന നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​സി​ഐ ഫോ​റം ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സാ​ജു തു​രു​ത്തേ​ൽ പ​റ​ഞ്ഞു.

Tags : KeralaPiravi Charlotte MalayaliCommunity Kerala CulturalCelebration USA

Recent News

Corehub Up