ജനീവ: ജനീവയിൽ നടന്ന ഗ്ലോബൽ മോഡൽ ഡബ്ല്യുഎച്ച്ഒ സമ്മേളനത്തിൽ മികച്ച നയതന്ത്രജ്ഞ പുരസ്കാരത്തിന് അർഹയായി മലയാളി പെൺകുട്ടി. രാജഗിരി പബ്ലിക് സ്കൂൾ പ്ലസ് വൺ വിദ്യാർഥി മെർവിൻ ഡെന്നിയാണ് അഭിമാനനേട്ടം കെെവരിച്ചത്.
വിവിധ രാജ്യങ്ങളിൽനിന്നായി അഞ്ഞൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത സമ്മേളനത്തിൽ ജപ്പാനെയാണു മെർവിൻ പ്രതിനിധീകരിച്ചത്. "പ്ലാസ്റ്റിക്കും ആരോഗ്യവും' എന്ന വിഷയത്തിൽ ലോകാരോഗ്യ സംഘടനയ്ക്കായി യൂത്ത് ഡിക്ലറേഷൻ തയാറാക്കാൻ രൂപീകരിച്ച ആറംഗ സമിതിയിലേക്കും മെർവിൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷനും സംയുക്തമായി സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഈ മാസം 10 മുതൽ 13 വരെയാണ് 'ഗ്ലോബൽ മോഡൽ ഡബ്ല്യുഎച്ച്ഒ 2026' സംഘടിപ്പിച്ചത്.
സാന്റാമോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ - ഡോ. റെനി സെബാസ്റ്റ്യൻ ദമ്പതികളുടെ മകളാണ് മെർവിൻ. സഹോദരി: റോസ്വിൻ ഡെന്നി.