Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Navayugam Reading Forum

Middle East and Gulf

ന​വ​യു​ഗം വാ​യ​നാ​വേ​ദി​യു​ടെ അ​ക്ഷ​ര സ​ദ​സ് ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി

ദ​മാം: സാ​ഹി​ത്യ​സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ, ക​ഥ​ക​ളും ക​വി​ത​ക​ളും പ​ങ്കു​വ​ച്ചു ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​നാ​വേ​ദി​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​യാ​യ അ​ക്ഷ​ര സ​ദ​സി​ന്‍റെ അ​ഞ്ചാം ഭാ​ഗം ദ​മാ​മി​ൽ അ​ര​ങ്ങേ​റി.

ദ​മാം റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ അ​ക്ഷ​ര​സ​ദ​സി​ൽ ന​വ​യു​ഗം വാ​യ​ന​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ ആ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ ഈ​യി​ടെ അ​ന്ത​രി​ച്ച മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പ്ര​ഭാ​ക​ര​ൻ പൂ​വ​ത്തൂ​രി​ന് അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചാ​ണ് പ​രി​പാ​ടി തു​ട​ങ്ങി​യ​ത്.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം നി​സാം കൊ​ല്ലം അ​ക്ഷ​ര സ​ദ​സി​ന്‍റെ അ​ഞ്ചാം ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​യു​ടെ പ്ര​ധാ​ന്യ​വും, അ​തി​ൽ ന​വ​യു​ഗം വാ​യ​നാ​വേ​ദി ന​ട​ത്തു​ന്ന അ​ക്ഷ​ര സ​ദ​സി​ന്‍റെ പ​ങ്കി​നെ​യും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ര്ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ്രി​ജി കൊ​ല്ലം, നി​മ്ന വി​ജ​യു​ടെ "ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട എ​ന്നോ​ട് ' എ​ന്ന പു​സ്ത​ക​വും ഷാ​ലിം, ബെ​ന്ന്യാ​മി​ന്‍റെ "അ​ൽ അ​റേ​ബ്യ​ൻ നോ​വ​ൽ ഫാ​ക്ട​റി" എ​ന്ന പു​സ്ത​ക​വും ലാ​ലു ദി​വാ​ക​ര​ൻ, വി​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ഹേ​ഷ്‌ ക​ക്ക​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ചി​ച്ച "അ​വി​സ്മ​ര​ണീ​യം ആ ​ജീ​വി​ത​കാ​ലം 'എ​ന്ന പു​സ്ത​ക​വും, സി​ദ്ധാ​ർ​ഥ് മ​നോ​ജ്‌, പ്ര​കാ​ശ് അ​യ്യ​ർ ര​ചി​ച്ച "HOW COME NO ONE TOLD ME THAT' എ​ന്ന പു​സ്ത​ക​വും അ​വ​ത​രി​പ്പി​ച്ചു.

ന​ന്ദ​കു​മാ​ർ അ​ദ്ദേ​ഹം ര​ചി​ച്ച' നി​ലാ​വ് ' എ​ന്ന ക​വി​ത​യു​ടെ എ​ഴു​ത്തു വ​ഴി​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യും, സം​ഗീ​ത സ​ന്തോ​ഷ്‌ ഈ​ണ​മി​ട്ട് ആ ​ക​വി​ത ചൊ​ല്ലു​ക​യും ഉ​ണ്ടാ​യി.

 

Latest News

Corehub Up