Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Student

ഭ​യ​മ​ല്ല, ക​രു​ത​ലും ജാ​ഗ്ര​ത​യും വേ​ണം; ക്ലാ​സ് മു​റി​ക​ളി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി അ​ധ്യാ​പ​ക​ർ

മാ​റു​ന്ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പ​ക​രം ജാ​ഗ്ര​ത​യും പ്രൊ​ഫ​ഷ​ണ​ൽ സ​മീ​പ​ന​വു​മാ​ണ് ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ധ്യാ​പ​ക​ർ​ക്ക് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്ന​ത്.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളോ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളോ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​മ്പോ​ൾ അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ങ്കി​ലും കേ​ര​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ഇ​ന്നും അ​ധ്യാ​പ​ക​രെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രാ​ണ്. ചി​ല സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സം​ശ​യ​ത്തോ​ടെ​യോ ഭ​യ​ത്തോ​ടെ​യോ കാ​ണു​രു​ത്. ഭ​യ​ത്തോ​ടെ ക്ലാ​സ് മു​റി​യി​ലേ​ക്ക് ക​യ​റു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് മി​ക​ച്ച രീ​തി​യി​ൽ അ​ധ്യാ​പ​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ല.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും ഡി​ജി​റ്റ​ൽ ലോ​ക​ത്തി​ന്‍റെ​യും സ്വാ​ധീ​ന​ത്തി​ലാ​ണ് ഇ​ന്ന​ത്തെ ത​ല​മു​റ വ​ള​രു​ന്ന​ത്. ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ അ​മി​തോ​പ​യോ​ഗം എ​ന്നി​വ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​നും പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ​ഴ​യ​കാ​ല​ത്തെ​പ്പോ​ലെ ഭ​യ​പ്പെ​ടു​ത്തി കു​ട്ടി​ക​ളെ വ​രു​തി​യി​ലാ​ക്കു​ന്ന രീ​തി ഇ​ന്ന​ത്തെ ത​ല​മു​റ​യി​ൽ ഫ​ലി​ക്കി​ല്ലെ​ന്നും അ​ത് പ​ല​പ്പോ​ഴും വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ കൃ​ത്യ​മാ​യ പ്രൊ​ഫ​ഷ​ണ​ൽ അ​തി​ർ​വ​ര​മ്പു​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ളോ​ട് സൗ​ഹൃ​ദ​പ​ര​മാ​യി ഇ​ട​പ​ഴ​ക​ണം. മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ വ​ച്ച് കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കു​ന്ന​തും ശ​കാ​രി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കി, തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ സ്വ​കാ​ര്യ​മാ​യി സം​സാ​രി​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ ഫ​ല​പ്ര​ദം. അ​സാ​ധാ​ര​ണ​മാ​യ പെ​രു​മാ​റ്റ​മോ ല​ഹ​രി ഉ​പ​യോ​ഗ​മോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ധ്യാ​പ​ക​ർ ഒ​റ്റ​യ്ക്ക് ഇ​ട​പെ​ടു​ന്ന​തി​ന് പ​ക​രം സ്കൂ​ൾ കൗ​ൺ​സി​ല​ർ​മാ​ർ, പി​ടി​എ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യം തേ​ട​ണം. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ മ​ന​സി​ലാ​ക്കി അ​വ​രെ കേ​ൾ​ക്കാ​ൻ ത​യാ​റാ​കു​ന്ന അ​ധ്യാ​പ​ക​രെ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നും സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യും. ക​രു​ത​ലോടെയുള്ള സ​മീ​പ​ന​മാ​ണ് മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ആ​വ​ശ്യം.

Latest News

Corehub Up