Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : marriages

മലയാളി പയ്യൻമാരെ കാത്ത് ഇവിടുണ്ട് യുവതികൾ!

മ​ല​യാ​ളി പ​യ്യ​ന്മാ​രെ, ഇ​നി നി​ങ്ങ​ൾ ടെ​ൻ​ഷ​ൻ അ​ടി​ക്കേ​ണ്ട!
നാ​ട്ടി​ൽ പെ​ണ്ണ് കി​ട്ടു​ന്നി​ല്ല, ക​ല്യാ​ണം ന​ട​ക്കു​ന്നി​ല്ല, വീ​ട്ടു​കാ​ർ ചോ​ദി​ച്ച് ചോ​ദി​ച്ച് മ​ടു​ത്തു എ​ന്ന് പ​റ​ഞ്ഞ് വി​ഷ​മി​ച്ച് ഇ​രി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു സ​ന്തോ​ഷ​വാ​ർ​ത്ത​യു​ണ്ട്.​നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു ഭൂ​ട്ടാ​നി​ലെ പെ​ൺ​കു​ട്ടി​കൾ !

ക​ഴി​ഞ്ഞ ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ​ന്ന പോ​സ്റ്റ​ർ ക​ണ്ട​തോ​ടെ ക​മ​ന്‍റ് ബോ​ക്സ് പൊ​ട്ടി.
"എ​വി​ടെ​യാ അ​പ്ലൈ ചെ​യ്യേ​ണ്ട​ത്? "ഇ​ത് ശ​രി​യാ​ണോ?" അങ്ങനെ ഒട്ടനവധി സംശയങ്ങൾ ... എ​ല്ലാ​വ​രും ഒ​രു​പോ​ലെ.​പ​ക്ഷെ ത​മാ​ശ​യ്ക്ക് അ​പ്പു​റം, ഇ​തി​ൽ ഒ​രു വ​ലി​യ സ​ത്യ​മു​ണ്ട്.

പോ​സ്റ്റ​റി​ന് പി​ന്നി​ലെ യ​ഥാ​ർ​ത്ഥ ക​ഥ​യാ​ണ് ഇ​ത്. പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​വാ​സ ലോ​ക​ത്തും ഇ​പ്പോ​ൾ സ​ജീ​വ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് അ​യ​ൽ​രാ​ജ്യ​മാ​യ ഭൂ​ട്ടാ​നി​ൽ നി​ന്നു​ള്ള വി​വാ​ഹ​ബ​ന്ധ​ങ്ങ​ൾ.

 

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഭൂ​ട്ടാ​നി​ൽ, കേ​ര​ള​ത്തി​ന്‍റെ നേ​ർ​വി​പ​രീ​ത​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​കേ​ര​ള​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ കു​റ​വാ​ണെ​ന്ന പ​രാ​തി​യാ​ണെ​ങ്കി​ൽ, ഭൂ​ട്ടാ​നി​ൽ പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് കാ​ര​ണം നി​ര​വ​ധി യു​വ​തി​ക​ൾ അ​വി​വാ​ഹി​ത​രാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നാ​ണ് അ​വി​ടെ നി​ന്നു​ള്ള അ​നു​ഭ​വ​ക്കു​റി​പ്പു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​സാ​മൂ​ഹി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ പു​രു​ഷ​ന്മാ​ർ​ക്ക് മൂ​ന്ന് വി​വാ​ഹം വ​രെ ക​ഴി​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​മ​തി പോ​ലും അ​വി​ടെ നി​ല​വി​ലു​ണ്ട് എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.​അ​തു​കൊ​ണ്ട് ത​ന്നെ, ഭൂ​ട്ടാ​നി​ലെ യു​വ​തി​ക​ൾ​ക്ക് ഒ​രു വി​വാ​ഹ​ബ​ന്ധ​ത്തി​ന് വേ​ണ്ടി പു​റം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നോ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ നേ​രി​ടു​ന്ന ഒ​രു വ​ലി​യ പ്ര​ശ്ന​വും, ഭൂ​ട്ടാ​നി​ലെ യു​വ​തി​ക​ൾ നേ​രി​ടു​ന്ന മ​റ്റൊ​രു പ്ര​ശ്ന​വും, ഇ​വി​ടെ വ​ന്ന് ഒ​ന്നി​ക്കു​ന്നു.​കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്കാ​ൻ പ്രാ​യ​മാ​യ പ​ല യു​വാ​ക്ക​ളും ഒ​രു പ്ര​ശ്നം പ​റ​യു​ന്നു​ണ്ട്. "നാ​ട്ടി​ൽ പെ​ണ്ണ് കി​ട്ടു​ന്നി​ല്ല." പെ​ൺ​കു​ട്ടി​ക​ൾ കൂ​ടു​ത​ൽ പ​ഠി​ച്ച്, ജോ​ലി വാ​ങ്ങി, വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്നു. പ​ല​ർ​ക്കും വി​വാ​ഹ​ത്തി​ന് തി​ടു​ക്ക​മി​ല്ല. സ്ത്രീ-​പു​രു​ഷ അ​നു​പാ​ത​ത്തി​ൽ വ​ന്ന മാ​റ്റം.​പ​ണ്ടൊ​ക്കെ 25 വ​യ​സ്സാ​കു​മ്പോ​ൾ വി​വാ​ഹം ക​ഴി​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ 30 ക​ഴി​ഞ്ഞാ​ലും 35 ക​ഴി​ഞ്ഞാ​ലും പ​ല​രും അ​വി​വാ​ഹി​ത​രാ​യി നി​ൽ​ക്കു​ന്നു. വീ​ട്ടു​കാ​ർ​ക്ക് ടെ​ൻ​ഷ​ൻ. നാ​ട്ടു​കാ​ർ​ക്ക് ചോ​ദ്യം. അ​ങ്ങ​നെ പ​ല യു​വാ​ക്ക​ളും നാ​ടി​ന് പു​റ​ത്തേ​ക്ക് നോ​ക്കാ​ൻ തു​ട​ങ്ങി.

മ​ല​യാ​ളി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഭൂ​ട്ടാ​ൻ യു​വ​തി​ക​ൾ ത​യ്യാ​ർ

ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള, പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ളാ​യ യു​വാ​ക്ക​ളെ ജീ​വി​ത​പ​ങ്കാ​ളി​ക​ളാ​യി സ്വീ​ക​രി​ക്കാ​ൻ ഭൂ​ട്ടാ​ൻ യു​വ​തി​ക​ൾ​ക്ക് യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ.
കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും കു​ടും​ബ​മൂ​ല്യ​ങ്ങ​ളും ഭൂ​ട്ടാ​ൻ സ​മൂ​ഹ​ത്തി​ന് ഏ​റെ താ​ല്പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. മ​ല​യാ​ളി​ക​ൾ സ്നേ​ഹ​മു​ള്ള​വ​രാ​ണ്, കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രാ​ണ് എ​ന്നാ​ണ് അ​വ​രു​ടെ വി​ശ്വാ​സം. ഇ​തോ​ടെ 'ഇ​ൻ​ഡോ-​ഭൂ​ട്ടാ​ൻ മാ​ര്യേ​ജ് ബ്യൂ​റോ' എ​ന്ന ആ​ശ​യം പോ​ലും ച​ർ​ച്ച​ക​ളി​ൽ ഇ​ടം​പി​ടി​ച്ച് ക​ഴി​ഞ്ഞു.

അ​റി​യ​ണം ആ ​ഒ​രൊ​റ്റ നി​ബ​ന്ധ​ന!

ഇ​വി​ടെ​യാ​ണ് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട ട്വി​സ്റ്റ്.​ഭൂ​ട്ടാ​നി​ൽ നി​ന്ന് വ​ധു​വി​നെ തേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി യു​വാ​ക്ക​ൾ അ​വി​ടു​ത്തെ സം​സ്കാ​ര​ത്തെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും കു​റി​ച്ച് കൃ​ത്യ​മാ​യി അ​റി​ഞ്ഞി​രി​ക്ക​ണം. വി​വാ​ഹ​ത്തി​ന് ഭൂ​ട്ടാ​ൻ യു​വ​തി​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നി​ബ​ന്ധ​ന മ​ത​വി​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.​മ​തം ഉ​പേ​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു മാ​റ്റ​ത്തി​ന് ഇ​വ​ർ ഒ​രി​ക്ക​ലും ത​യ്യാ​റാ​കി​ല്ല. പ​ങ്കാ​ളി​യു​ടെ വി​ശ്വാ​സ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​നും സ്വ​ന്തം വി​ശ്വാ​സ​ത്തി​ൽ തു​ട​രാ​നും അ​നു​വ​ദി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ ഭൂ​ട്ടാ​നി​ൽ നി​ന്ന് ജീ​വി​ത​പ​ങ്കാ​ളി​യെ ല​ഭി​ക്കു​ക​യു​ള്ളൂ.

അ​താ​യ​ത്, "ഞാ​ൻ നി​ന്നെ കെ​ട്ടാം, പ​ക്ഷേ നീ ​എ​ന്‍റെ മ​ത​ത്തി​ലേ​ക്ക് മാ​റ​ണം" എ​ന്ന് പ​റ​ഞ്ഞാ​ൽ ന​ട​ക്കി​ല്ല. "നി​ന്‍റെ വി​ശ്വാ​സം നി​ന​ക്ക്, എ​ന്‍റ വി​ശ്വാ​സം എ​നി​ക്ക്, ന​മ്മ​ൾ ഒ​രു​മി​ച്ച് സ്നേ​ഹ​ത്തോ​ടെ ജീ​വി​ക്കാം" എ​ന്ന് പ​റ​യു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​വി​ടെ അ​വ​സ​ര​മു​ള്ളൂ. ഇ​താ​ണ് ആ ​ഒ​രൊ​റ്റ നി​ബ​ന്ധ​ന​യു​ടെ യ​ഥാ​ർ​ത്ഥ അ​ർ​ത്ഥം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​ന്താ​രാ​ഷ്ട്ര വി​വാ​ഹ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും നി​യ​മ​വ​ശ​ങ്ങ​ൾ, വി​സ ന​ട​പ​ടി​ക​ൾ, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ നി​യ​മ​ങ്ങ​ൾ എ​ന്നി​വ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്.​ഭൂ​ട്ടാ​നി​ൽ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ പ്ര​ത്യേ​ക അ​നു​മ​തി വേ​ണം, അ​വി​ടു​ത്തെ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വെ​റും പോ​സ്റ്റ​ർ ക​ണ്ട് തീ​രു​മാ​നം എ​ടു​ക്ക​രു​ത്.

നാ​ട്ടി​ൽ പെ​ണ്ണ് കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന യു​വാ​ക്ക​ൾ​ക്ക് പു​തി​യൊ​രു പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് ഈ ​വാ​ർ​ത്ത. ഭാ​ഷ വേ​റെ​യാ​ണ്, നാ​ട് വേ​റെ​യാ​ണ്, മ​തം വേ​റെ​യാ​ണ്, പ​ക്ഷേ സ്നേ​ഹം ഒ​ന്നു​ത​ന്നെ​യാ​ണ് എ​ന്ന് തെ​ളി​യി​ച്ച നി​ര​വ​ധി ഇ​ൻ​ഡോ-​ഭൂ​ട്ടാ​ൻ കു​ടും​ബ​ങ്ങ​ൾ ഇ​ന്ന് സ​ന്തോ​ഷ​മാ​യി ജീ​വി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up