ചാലക്കുടി: ഖേലോ ഇന്ത്യ അസ്മിത സബ് ജൂനിയര്‍ ഗേള്‍സ് 3x3 ബാസ്കറ്റ്ബോള്‍ ലീഗില്‍ ആലപ്പുഴ സെന്റ് ആന്റണീസ് എച്ച്എസ്എസ് ജേതാക്കളായി.
ആവേശകരമായ ഫൈനലില്‍ എറണാകുളം സെന്റ് തെരേസാസ് എച്ച്എസ്എസിനെയാണ് (9-6) സെന്റ് ആന്റണീസ് പരാജയപ്പെടുത്തിയത്.
ആദ്യസെമിയില്‍ പത്തനാപുരം മൗണ്ട് താബോര്‍ എച്ച്എസ്എസിനെ 7-6നു തോല്പിച്ച് സെന്റ് ആന്റണീസ് ഫൈനലിലെത്തി. രണ്ടാം സെമിയില്‍ തിരുവനന്തപുരം സെന്റ് റോക്ക്സിനെ 16-8നു കീഴടക്കി സെന്റ് തെരേസാസും ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കി.