Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Keralam

സ​യീ​ദ് മു​ഷ്താ​ഖ് അ​ലി​യി​ല്‍ കേ​ര​ളം സൂ​പ്പ​ര്‍ ലീ​ഗി​ല്‍

ച​ണ്ഡി​ഗ​ഡ്: കേ​ര​ള​ത്തി​ന്‍റെ സ​ഞ്ജു സാം​സ​ണും സം​ഘ​വും സ​യീ​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സൂ​പ്പ​ര്‍ ലീ​ഗി​ല്‍. എ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ഹി​മാ​ച​ല്‍​പ്ര​ദേ​ശി​നെ 67 റ​ണ്‍​സി​നു കീ​ഴ​ട​ക്കി​യാ​ണ് കേ​ര​ളം സൂ​പ്പ​റാ​യ​ത്.

57 പ​ന്തി​ല്‍ ആ​റു സി​ക്‌​സും എ​ട്ടു ഫോ​റും അ​ട​ക്കം 101 റ​ണ്‍​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ശി​ല്‍​പി. 27 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി​യ അ​സ്ഹ​ര്‍, 56-ാം പ​ന്തി​ല്‍ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി.

സ്‌​കോ​ര്‍: കേ​ര​ളം 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 268. ഹി​മാ​ച​ല്‍​പ്ര​ദേ​ശ് 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 201. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ കേ​ര​ളം സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് നീ​ണ്ട 10 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ്. 2015-16ലാ​യി​രു​ന്നു കേ​ര​ളം അ​വ​സാ​ന​മാ​യി സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ഇ​ടം​നേ​ടി​യ​ത്. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് (2012-13, 2015-16, 2026-27) കേ​ര​ളം സൂ​പ്പ​ര്‍ ലീ​ഗി​ല്‍ എ​ത്തു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം.

അ​സ്ഹ​ര്‍, സ​ഞ്ജു

ടോ​സ് നേ​ടി​യ കേ​ര​ള ക്യാ​പ്റ്റ​ന്‍ സ​ഞ്ജു സാം​സ​ണ്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും (പോ​ണ്ടി​ച്ചേ​രി​ക്കെ​തി​രേ 78, ആ​സാ​മി​നെ​തി​രേ 93 നോ​ട്ടൗ​ട്ട്) അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു. പ​വ​ര്‍​പ്ലേ അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 87 റ​ണ്‍​സ് കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി. ഓ​പ്പ​ണ​ര്‍​മാ​രാ​യ രോ​ഹ​ന്‍ കു​ന്നു​മ്മ​ലും (16 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും നാ​ലു ഫോ​റും അ​ട​ക്കം 35) അ​സ്ഹ​റു​ദ്ദീ​നും ചേ​ര്‍​ന്ന് 5.4 ഓ​വ​റി​ല്‍ 82 റ​ണ്‍​സ് ചേ​ര്‍​ത്ത​ശേ​ഷ​മാ​ണു പി​രി​ഞ്ഞ​ത്. 4.1 ഓ​വ​റി​ല്‍ ഇ​വ​ര്‍ സ്‌​കോ​ര്‍ 50 ക​ട​ത്തി. ഹ​ര്‍​ഷി​ത് സ​ണ്ടാ​ല്‍ എ​റി​ഞ്ഞ അ​ഞ്ചാം ഓ​വ​റി​ല്‍ അ​സ്ഹ​ര്‍ തു​ട​ര്‍​ച്ച​യാ​യി നാ​ലു ഫോ​റും ഒ​രു സി​ക്‌​സും പ​റ​ത്തി.

മൂ​ന്നാം ന​മ്പ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ സ​ഞ്ജു സാം​സ​ണ്‍, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നൊ​പ്പം ചേ​ര്‍​ന്ന​തോ​ടെ കേ​ര​ള​ത്തി​ന്‍റെ സ്‌​കോ​ര്‍ കു​തി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ 40 പ​ന്തി​ല്‍ 77 റ​ണ്‍​സ് ഇ​വ​ര്‍ അ​ടി​ച്ചു​കൂ​ട്ടി. 21 പ​ന്തി​ല്‍ അ​ഞ്ചു ഫോ​റും ര​ണ്ടു സി​ക്‌​സും അ​ട​ക്കം 44 റ​ണ്‍​സ് നേ​ടി​യാ​ണ് സ​ഞ്ജു മ​ട​ങ്ങി​യ​ത്.
പി​ന്നീ​ടെ​ത്തി​യ വി​ഷ്ണു വി​നോ​ദും (11 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ഒ​രു ഫോ​റും അ​ട​ക്കം 22) സ​ല്‍​മാ​ന്‍ നി​സാ​റും (15 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും ഒ​രു ഫോ​റും അ​ട​ക്കം 26 നോ​ട്ടൗ​ട്ട്) അ​ബ്ദു​ള്‍ ബാ​സി​തും (അ​ഞ്ചു പ​ന്തി​ല്‍ മൂ​ന്നു സി​ക്‌​സും ഒ​രു ഫോ​റും അ​ട​ക്കം 24 നോ​ട്ടൗ​ട്ട്) ആ​ക്ര​മ​ണം തു​ട​ര്‍​ന്ന​തോ​ടെ കേ​ര​ളം 268/4 എ​ന്ന സ്‌​കോ​റി​ല്‍.

269 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ന്‍റെ തു​ട​ക്കം ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു. ഓ​പ്പ​ണ​ര്‍​മാ​ര്‍ ഇ​രു​വ​രും സ്‌​കോ​ര്‍​ബോ​ര്‍​ഡി​ല്‍ എ​ട്ടു റ​ണ്‍​സു​ള്ള​പ്പോ​ള്‍ പ​വ​ലി​യ​നി​ലെ​ത്തി. എം.​ഡി. നി​ധീ​ഷി​നും കെ.​എം. ആ​സി​ഫി​നു​മാ​യി​രു​ന്നു വി​ക്ക​റ്റ്. ഏ​ഴാം ന​മ്പ​റി​ല്‍ ക്രീ​സി​ലെ​ത്തി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ വൈ​ഭ​വ് കെ​ല്‍​റ്റ​യാ​ണ് (28 പ​ന്തി​ല്‍ നാ​ലു സി​ക്‌​സും മൂ​ന്നു ഫോ​റും അ​ട​ക്കം 57 നോ​ട്ടൗ​ട്ട്) ഹി​മാ​ച​ലി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ഏ​കാ​ന്ത് സെ​ന്‍ (27 പ​ന്തി​ല്‍ 39), ആ​ര്യ​മാ​ന്‍ സിം​ഗ് (21 പ​ന്തി​ല്‍ 30 നോ​ട്ടൗ​ട്ട്), മൃ​ദു​ല്‍ സ​റോ​ഷ് (15 പ​ന്തി​ല്‍ 29) എ​ന്നി​വ​രും ഹി​മാ​ച​ല്‍ സ്‌​കോ​ര്‍​ബോ​ര്‍​ഡി​ലേ​ക്കു റ​ണ്‍​സ് എ​ത്തി​ച്ചു.

268: റിക്കാർഡ്

സ​യീ​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി (SMAT) ച​രി​ത്ര​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​കോ​റാ​ണ് ഇ​ന്ന​ലെ ഹി​മാ​ച​ല്‍​പ്ര​ദേ​ശി​നെ​തി​രേ നേ​ടി​യ 268. മ​ത്സ​ര​ത്തി​ല്‍ 67 റ​ണ്‍​സ് ജ​യം നേ​ടി​യ​തോ​ടെ എ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ല്‍ ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 20 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത് സൂ​പ്പ​ര്‍ ലീ​ഗി​ലും കേ​ര​ള​മെ​ത്തി. 24 പോ​യി​ന്‍റ് നേ​ടി​യ ആ​ന്ധ്ര​യാ​ണ് ഗ്രൂ​പ്പി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. ഹി​മാ​ച​ൽ‍​പ്ര​ദേ​ശി​നും 20 പോ​യി​ന്‍റാ​ണ്. എ​ന്നാ​ല്‍, നെ​റ്റ് റ​ണ്‍​റേ​റ്റി​ല്‍ കേ​ര​ള​ത്തി​നാ​ണ് മു​ന്‍​തൂ​ക്കം.

Latest News

Corehub Up