Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Vaibhav

എ​ല്ലാം യു​വ​രാ​ജ് സാറി​ന്‍റെ കൃ​പ: വൈ​ഭ​വ് സൂ​ര്യ​വം​ശി

ദോഹ: യു​എ​ഇ​ക്കെ​തി​രാ​യ 53 പ​ന്തി​ല്‍ 204 റ​ണ്‍​സ് എ​ന്ന ച​രി​ത്ര ഇ​ന്നിം​ഗ്‌​സി​ന്‍റെ ര​ഹ​സ്യം വൈ​ഭ​വ് സൂ​ര്യ​വം​ശി വെ​ളി​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ന്‍ മു​ന്‍​താ​രം യു​വ​രാ​ജ് സിം​ഗു​മാ​യി 30 മി​നി​റ്റ് ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് ത​ന്‍റെ റി​ക്കാ​ര്‍​ഡ് ഇ​ന്നിം​ഗ്‌​സി​നു പ്ര​ചോ​ദ​ന​മാ​യ​തെ​ന്നു ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ലൂ​ടെ വൈ​ഭ​വ് സൂ​ര്യ​വം​ശി വെ​ളി​പ്പെ​ടു​ത്തി.

“ഞാ​ന്‍ നാ​ലു പേ​രോ​ടാ​ണ് സം​സാ​രി​ച്ച​ത്. അ​ച്ഛ​നോ​ട്, കു​ട്ടി​ക്കാ​ല​ത്തെ കോ​ച്ച് മ​നീ​ഷ് ഓ​ജ​യോ​ട്, അ​ണ്ട​ര്‍-19​ല്‍ എ​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നോ​ട്. നാ​ലാ​മ​ത്തെ വ്യ​ക്തി യു​വ​രാ​ജ് സിം​ഗ് സ​ര്‍ ആ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ട് അ​ര​മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ചു.

ക്രീ​സി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ എ​നി​ക്കു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു. 20 പ​ന്ത് നേ​രി​ട്ടാ​ല്‍ സ്‌​കോ​റി​ല്‍ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടാ​ക്കാ​ന്‍ എ​നി​ക്കു സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളും പ​റ​ഞ്ഞു​ത​ന്നു. അ​തെ​ല്ലാം സ​ഹാ​യ​ക​ര​മാ​യി.

യു​വ​രാ​ജ് സ​ര്‍ എ​ന്‍റെ ആ​രാ​ധ്യ​പു​രു​ഷ​നാ​ണ്. നി​ങ്ങ​ളു​ടെ ആ​രാ​ധ​നാ​പാ​ത്രം എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ള്‍ ഓ​രോ വാ​ക്കും നി​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കും. എ​ന്‍റെ ബാ​റ്റിം​ഗ് വീ​ഡി​യോ​ക​ള്‍ ക​ണ്ട​പ്പോ​ഴും യു​വ​രാ​ജ് സ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടു. തെ​റ്റു​ക​ള്‍ വ​രു​ത്തു​ന്നു​ണ്ടെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​യി.

അ​വ പ​രി​ഹ​രി​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും (നേ​പ്പാ​ള്‍, പാ​ക്കി​സ്ഥാ​ന്‍ എ) ​ല​ഭി​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ തു​ട​ക്ക​ത്തി​ല്‍ (യു​എ​ഇ​ക്ക് എ​തി​രേ) സ​മ​യം എ​ടു​ത്ത് ക​ളി​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി.”- വൈ​ഭ​വ് സൂ​ര്യ​വം​ശി പ​റ​ഞ്ഞു.

Latest News

Corehub Up