മോൻസ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഫിയോറന്റീനയെ നാണംകെടുത്തി മോൻസ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫിയോറന്റീനയെ മോൻസ തകർത്തു.
മോൻസയ്ക്ക് വേണ്ടി ഗുസ്റ്റാവോ വരേല രണ്ട് ഗോളുകളും ജെയ് റോബിൻസൺ ഒരു ഗോളും നേടി. വരേല 45,51 എന്നീ മിനിറ്റുകളിലും റോബിൻസൺ 59-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മോൻസയ്ക്ക് 10 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 14-ാം സ്ഥാനത്താണ് മോൻസ.