മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് നപ്പോളി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി അയ്യൂബ് ബൗവാഡിയും റയാൻ ചെർക്കിയുമാണ് ഗോളുകൾ നേടിയത്. റാസ്മസ് ഹോജ്ലൻഡും നോവ ലാംഗും ആണ് നപ്പോളിക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 10 പോയിന്റും നപ്പോളിക്ക് നാല് പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി ആറാം സ്ഥാനത്തും നപ്പോളി 27-ാം സ്ഥാനത്തുമാണുള്ളത്.