വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്സില്‍ ശേഷിച്ച എട്ടു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കു സാധിച്ചില്ല. അതോടെ, ന്യൂസിലന്‍ഡ് x ഇന്ത്യ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിനു സമനിലയോടെ സമാപനം.
15 ഓവര്‍ കൂടി എറിയാമെന്നിരിക്കേയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സമനിലയില്‍ പിരിയാമെന്ന തീരുമാനവുമായി ന്യൂസിലന്‍ഡ് താരങ്ങള്‍ക്കു കൈകൊടുത്തു പിരിഞ്ഞത്. സ്കോര്‍: ന്യൂസിലന്‍ഡ് 368, 239/5. ഇന്ത്യ 720/9 ഡിക്ലയേഡ്.
കിവീസ് പ്രതിരോധം
ഡാരെല്‍ മിച്ചലും (186 പന്തില്‍ 49 നോട്ടൗട്ട്) ഗ്ലെന്‍ ഫിലിപ്സും (126 പന്തില്‍ 26 നോട്ടൗട്ട്) ആറാം വിക്കറ്റില്‍ നടത്തിയ പ്രതിരോധമാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഇരുവരും ചേര്‍ന്ന് 43 ഓവര്‍ ബാറ്റ് ചെയ്തു. ചായയ്ക്കു മുമ്പു മാത്രം തുടര്‍ച്ചയായി എട്ട് മെയ്ഡന്‍ ഓവറുകള്‍. അതിനുശേഷം തുടര്‍ച്ചയായി 43 പന്തുകള്‍ ഡോട്ട്. ഇതെല്ലാം ഇന്ത്യയുടെ വിജയ സ്വപ്നം തകര്‍ത്തു. ദേവ്ദത്ത് പടിക്കല്‍ (ഒരു ഓവര്‍), യശസ്വി ജയ്സ്വാള്‍ (രണ്ട് ഓവര്‍), ധ്രുവ് ജുറെല്‍ (ഒരു ഓവര്‍) എന്നിവര്‍ക്കെല്ലാം പന്ത് നല്കിയതും ശ്രദ്ധേയം.