Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AishwaryaLekshmi

'സം​സ്‌​കാ​രം സ്ത്രീ​യു​ടെ വ​സ്ത്ര​ങ്ങളിൽ മാ​ത്ര​മാ​ണോ?'; സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ഐ​ശ്വ​ര്യ ല​ക്ഷ്മി

​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന രൂ​ക്ഷ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ട്രോ​ളു​ക​ളി​ലും പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി. സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചും ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ക്കു​ന്ന​താ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

 

തന്‍റെ വ​സ്ത്ര​ങ്ങ​ളുമായി ബന്ധപ്പെട്ടു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി ശ​ക്ത​മാ​യ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്: 'സ്ത്രീ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ലോ, ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലോ മാ​ത്ര​മാ​ണോ സം​സ്കാ​രം നി​ല​നി​ൽ​ക്കു​ന്ന​ത്?' വ്യ​ക്തി​ സ്വാ​ത​ന്ത്ര്യ​ത്തെ​യും വ​സ്ത്ര​ധാ​ര​ണ​ത്തെ​യും ഇ​ത്ത​രം ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​ക​ളി​ലൂ​ടെ അ​ള​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും താ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ധി​ക്ഷേ​പ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ക്കാ​റി​ല്ല. സ​മൂ​ഹം എ​ത്ര​ത്തോ​ളം സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഇത്തരം മാനസികാവസ്ഥ ചൂണ്ടിക്കാണിക്കുന്നത്. ഒ​രു വ്യ​ക്തി​യു​ടെ വ​സ്ത്ര​മ​ല്ല, അ​വ​രു​ടെ ചി​ന്ത​യും പ്ര​വൃ​ത്തി​യു​മാ​ണു സം​സ്കാ​ര​ത്തി​ന്‍റെ അ​ട​യാ​ള​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഇ​ത്ത​രം കാ​പ​ട്യ​ങ്ങ​ളെ പൂ​ർണ​മാ​യും ത​ള്ളുകയാണെന്നും താരം വ്യക്തമാക്കി.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നി​ര​വ​ധി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. നി​ല​പാ​ടു​ക​ളി​ൽ എ​പ്പോ​ഴും വ്യ​ക്ത​ത പു​ല​ർ​ത്തു​ന്ന താ​രം, മു​ൻ​പും സി​നി​മ​യ്ക്കു​ള്ളി​ലെ​യും പു​റ​ത്തെ​യും സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ പ​ര​സ്യ​മാ​യി പ്രതികരിച്ചിട്ടുണ്ട്.

Latest News

Corehub Up