Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Leadership

കോ​ൺ​ഗ്ര​സി​ന് നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ; തു​റ​ന്ന​ടി​ച്ച് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ സ​മ​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ല്ലാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നോ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി എ​ല്ലാ ത​ല​ത്തി​ലും നി​ശ്ച​ല​മാ​ണ്. പാ​ർ​ട്ടി​ക്ക് മു​ഴു​വ​ൻ സ​മ​യ അ​ധ്യ​ക്ഷ​നെ ഉ​ട​ൻ നി​യ​മി​ക്ക​ണം.

ഹൈ​ക്ക​മാ​ൻ​ഡ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ​ൺ മാ​ൻ, വ​ൺ പോ​സ്റ്റ് എ​ന്ന നി​ല​പാ​ടാ​ണ് മു​ല്ല​പ്പ​ള്ളി മു​ന്നോ​ട്ടു​വ​ച്ച​ത്. എം​പി​മാ​രെ​യും എം​എ​ൽ​എ​മാ​രെ​യും കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നോ​ടു​ള്ള വി​യോ​ജി​പ്പാ​ണ് ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കു​ന്ന സ​ണ്ണി ജോ​സ​ഫി​ന് കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യു​ടെ ചു​മ​ത​ല കൂ​ടി വ​ഹി​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്. കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി ദ​ളി​ത് വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള നേ​താ​വി​ന് ന​ൽ​ക​ണ​മെ​ന്ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ​ത്തെ മു​ല്ല​പ്പ​ള്ളി ത​ള്ളി. അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്കാ​ണ് സ്ഥാ​നം ന​ൽ​കേ​ണ്ട​ത്.

കോ​ൺ​ഗ്ര​സ് എ​ല്ലാ​ക്കാ​ല​ത്തും ബ​ഹു​സ്വ​ര​ത​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ താ​ഴെ​ത്ത​ട്ടി​ൽ പോ​ലും പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല. അ​ധി​കാ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​ദ്ധ.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മാ​ത്ര​മ​ല്ല, ര​ണ്ട് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും മ​ന്ത്രി​മാ​രാ​ണ്. പാ​ർ​ട്ടി-​സ​ർ​ക്കാ​ർ ഏ​കോ​പ​ന സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up