Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hariyettumanooru

എ​വി​ടെ​പ്പോ​യ് ?

 

രി​മി​ഴി മെ​ഴു​കി​യ പ്ര​ണ​യ​ത്തി​ൻ
ക​ന​വെ​വി​ടെ​പ്പോ​യ​മ്മേ ?
ക​വി​ളി​ണ ത​ഴു​കി​യ പു​തു​നാ​ണ-
ക്ക​തി​രെ​വി​ടെ​പ്പോ​യ​മ്മേ ?
ത​നു​വി​ലു​ല​ഞ്ഞാ​ടി​യ മ​ക​ര​ത്തി​ൻ
കു​ളി​രെ​വി​ടെ​പ്പോ​യ​മ്മേ ?

മ​ഴ​യെ​വി​ടെ​പ്പോ,യ​ഴ​കി​ൻ മ​ഴ​വി​ൽക്കൊ​ടി​യെ​വി​ടെ​പ്പോ​യ് ?
മു​കി​ലെ​വി​ടെ​പ്പോ​യ്, നി​റ​യും നെ​ന്മ​ണി-
വ​യ​ലെ​വി​ടെ​പ്പോ​യ്?
വ​ന​മെ​വി​ടെ​പ്പോ​യ്, മ​ധു​രം​മൊ​ഴി​യും കി​ളി​യെ​വി​ടെ​പ്പോ​യ്?

വ​ര​ണ്ട മാ​റി​ൽ ചു​ര​ന്ന പാ​ല, ല്ലി​രു​ട്ടു കാ​ണു​ന്ന​മ്മേ!
തു​ണ​യെ​വി​ടെ​പ്പോ​യ്, മ​ക്ക​ൾ ഞ​ങ്ങ​ൾ​ക്കൊ​രു
തൊ​ഴി​ലെ​വി​ടെ​പ്പോ​യ്?
ദ​യ​യെ​വി​ടെ​പ്പോ​യ്, ഉ​ണ​രും സ്നേ​ഹ​ത്തി​ൻ
ശ്രു​തി​യെ​വി​ടെ​പ്പോ​യ്?
ക​തി​രെ​വി​ടെ​പ്പോ​യ്, തെ​ളി​നീ​രു​തി​രും
പു​ഴ​യെ​വി​ടെ​പ്പോ​യ്?

ത​ള​ർ​ന്ന​ക​ണ്ണാ​ൽ മ​നു​ഷ്യ​വ​ർ​ഗ​പ്പ​ട്ട​ട കാ​ണു​ന്ന​മ്മേ!

Latest News

Corehub Up