ദീപിക സാഹിത്യോത്സവം
കരിമിഴി മെഴുകിയ പ്രണയത്തിൻ
കനവെവിടെപ്പോയമ്മേ ?
കവിളിണ തഴുകിയ പുതുനാണ-
ക്കതിരെവിടെപ്പോയമ്മേ ?
തനുവിലുലഞ്ഞാടിയ മകരത്തിൻ
കുളിരെവിടെപ്പോയമ്മേ ?
മഴയെവിടെപ്പോ,യഴകിൻ മഴവിൽക്കൊടിയെവിടെപ്പോയ് ?
മുകിലെവിടെപ്പോയ്, നിറയും നെന്മണി-
വയലെവിടെപ്പോയ്?
വനമെവിടെപ്പോയ്, മധുരംമൊഴിയും കിളിയെവിടെപ്പോയ്?
വരണ്ട മാറിൽ ചുരന്ന പാല, ല്ലിരുട്ടു കാണുന്നമ്മേ!
തുണയെവിടെപ്പോയ്, മക്കൾ ഞങ്ങൾക്കൊരു
തൊഴിലെവിടെപ്പോയ്?
ദയയെവിടെപ്പോയ്, ഉണരും സ്നേഹത്തിൻ
ശ്രുതിയെവിടെപ്പോയ്?
കതിരെവിടെപ്പോയ്, തെളിനീരുതിരും
പുഴയെവിടെപ്പോയ്?
തളർന്നകണ്ണാൽ മനുഷ്യവർഗപ്പട്ടട കാണുന്നമ്മേ!
Tags : DeepikaLiteratureFestival Poem Hariyettumanooru MalayalamLiterature