Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JollyJoseph

'അ​ണ​ലി' വെ​ബ്‌​സീ​രീ​സ്; 'കൂ​ട​ത്താ​യി' കേ​സ് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും വ​രെ വിലക്ക്

'കൂ​ട​ത്താ​യി' സ​യ​നൈ​ഡ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​മി​ച്ച​തെ​ന്ന് ആരോപിക്കപ്പെടുന്ന 'അ​ണ​ലി' മ​ല​യാ​ളം വെ​ബ്‌​സീ​രീ​സി​ന്‍റെ റി​ലീ​സി​ന് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി​യു​ടെ വി​ല​ക്ക്. കേ​സു​ക​ളു​ടെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വെ​ബ്‌​സീ​രീ​സിന്‍റെ പ്രീ​മി​യ​ർ കോടതി ത​ട​ഞ്ഞു​. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ജോ​ളി ജോ​സ​ഫ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജിയിലാണു കോ​ട​തി​ ന​ട​പ​ടി.

സീ​രീ​സും താ​നു​മാ​യു​ള്ള ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ പ്രാ​ഥ​മി​ക​മാ​യി ഹാ​ജ​രാ​ക്കാ​ൻ ഹ​ർ​ജി​ക്കാ​രി​ക്കു ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മ​പ്ര​കാ​രം കു​റ്റം തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ ഒ​രാ​ളെ നി​ര​പ​രാ​ധി​യാ​യി ക​രു​താ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ൻ​പു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ ജോ​ളി​യു​മാ​യി സാ​ദൃ​ശ്യ​പ്പെ​ടു​ത്തു​ക​യും യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു നീ​തി​യു​ക്ത​മാ​യ വി​ചാ​ര​ണ​യെ​യും വ്യ​ക്തി​ഗ​ത അ​ന്തസി​നെ​യും സ്വ​കാ​ര്യ​ത​യെ​യും ബാ​ധി​ക്കും. പി​ന്നീ​ടു ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ഇ​തി​നു പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

'ആ​ട്' സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ബ്‌​സീ​രീ​സാ​ണ് 'അ​ണ​ലി'. ലിയോ​ണ ലി​ഷോ​യ്, നി​ഖി​ല വി​മ​ൽ, 'ഡീ​സ്‌ ഇ​റേ' താ​രം ജി​ബി​ൻ ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. കൂ​ട​ത്താ​യി കേ​സി​ന് ആ​സ്പ​ദ​മാ​യ ക​ഥ​യി​ൽ ജോ​ളി ജോ​സ​ഫി​നെ മാ​തൃ​ക​യാ​ക്കി​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലി​യോ​ണ ലി​ഷോ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നേ​ര​ത്തെ മു​ൻ​സീ​ഫ് കോ​ട​തി ഉ​ത്ത​ര​വി​ട്ട ഇ​ട​ക്കാ​ല സ്റ്റേ​യെ തു​ട​ർ​ന്ന് നി​ർ​മാ​താ​ക്ക​ളും സ്ട്രീ​മിംഗ് പ്ലാ​റ്റ്‌​ഫോമായ ജി​യോ ഹോ​ട്ട്സ്റ്റാ​റും കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. റി​ലീ​സ് വൈ​കു​ന്ന​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന വാ​ദം പ​രി​ഗ​ണി​ച്ച്, മു​ൻ​സി​ഫ് കോ​ട​തി​യോ​ട് ഹ​ർ​ജി​യി​ൽ വേ​ഗ​ത്തി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണു വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കും വ​രെ റി​ലീ​സ് ത​ട​ഞ്ഞു​കൊ​ണ്ട് ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up