Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Owners

കൊ​മ്പ​ന്മാ​ർ​ക്ക് പു​തി​യ ഉ​ട​മ​ക​ൾ; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ അ​ല്‍ ഫു​ര്‍​സാ​ന്‍ ഏ​റ്റെ​ടു​ത്തു

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ദു​ബാ​യി ആ​സ്ഥാ​ന​മാ​യ അ​ൽ ഫു​ർ​സാ​ൻ സ്പോ​ർ​ട്സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തു. കൊ​ച്ചി​യി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ മാ​നേ​ജ്‌​മെ​ന്‍റ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ നിം​ഗാ​ഡ ഗ്രൂ​പ്പി​ന്‍റെ മാ​ഗ്നം സ്പോ​ർ​ട്സ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. പു​തി​യ ഉ​ട​മ​ക​ൾ എ​ത്തു​ന്ന​തോ​ടെ ക്ല​ബ് പു​തി​യൊ​രു കി​രീ​ട​മോ​ഹ​ത്തി​ലേ​ക്കും സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കും ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.

ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് ത​ന്നെ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി തു​ട​രു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഐ​എ​സ്എ​ൽ പു​തി​യ സീ​സ​ണി​നാ​യു​ള്ള ടീ​മി​ന്‍റെ പ്രീ-​സീ​സ​ൺ പ​രി​ശീ​ല​നം ത​മി​ഴ്‌​നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​ര​ത്തു​ള്ള എ​ഫ്സി മ​ദ്രാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​രം അ​ഡ്രി​യാ​ൻ ലൂ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ടീ​മി​നൊ​പ്പം ചേ​രും. 

ഈ ​സീ​സ​ണി​ലും കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം ത​ന്നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന​ത്. വ​രു​ന്ന ഒ​ക്ടോ​ബ​ർ പ​ത്തി​നാ​ണ് പു​തി​യ സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. ടീ​മി​ൽ ക​ളി​ക്കേ​ണ്ട പു​തി​യ താ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കും.

Latest News

Corehub Up