Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 1100 Acres

Thrissur

അ​ന്തി​ക്കാ​ട് കോ​ൾപാ​ട​ശേ​ഖ​ര​ത്തി​ലെ 1100 ഏ​ക്ക​റി​ൽ നൂ​റു​മേ​നി വി​ള​വ്

അ​ന്തി​ക്കാ​ട്: വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യ അ​ന്തി​ക്കാ​ട് കോ​ൾ​ പാ​ട​ശേ​ഖ​ര​ത്തി​ലെ 1100 ഏ​ക്ക​ർ നെ​ൽ​പാ​ട​ത്ത് ഇ​ക്കു​റി ക​ർ​ഷ​ക​ർ​ക്ക് നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ചു.

കൃ​ഷി നേ​ര​ത്തെ ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞ​തും വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് കു​റ്റ​മ​റ്റ​താ​യ​തും കാ​ലാ​വ​സ്ഥ അ​നു​യോ​ജ്യ​മാ​യ​തു​മാ​ണ് സ​ഹാ​യ​ക​മാ​യ​ത്. ഒ​രു ഏ​ക്ക​ർ കൃ​ഷി​യി​റ​ക്കാ​ൻ വി​ത​യാ​ണെ​ങ്കി​ൽ ക​ർ​ഷ​ക​നു ചെ​ല​വ് വ​രു​ന്ന​ത് ഏ​ക​ദേ​ശം 40,000 രൂ​പ​യും ന​ടു​ക​യാ​ണെ​ങ്കി​ൽ 45,000 രൂ​പ​യു​മാ​ണ്.

ഒ​രു ഏ​ക്ക​ർ കൃ​ഷി​യു​ള്ള ക​ർ​ഷ​ക​ന് എ​ല്ലാ ചെ​ല​വും ക​ഴി​ച്ച് 50,000 രൂ​പ​യോ​ളം ലാ​ഭം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്തി​ക്കാ​ട് കോ​ൾ​പാ​ട​ശേ​ഖ​ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സെ​ബി ത​ട്ടി​ൽ, സെ​ക്ര​ട്ട​റി വി. ​ശ​ര​ത് എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​ടു​ത്ത​ത​വ​ണ ഒ​രു മാ​സം മു​ന്പേ കൃ​ഷി​യി​റ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​തു സാ​ധ്യ​മാ​യാ​ൽ കൂ​ടു​ത​ൽ വി​ള​വ് ല​ഭി​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

2025 ന​വം​ബ​റി​ൽ കൃ​ഷി​യി​റ​ക്കി 2026 മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച വി​ള​വെ​ടു​പ്പ് ഏ​പ്രി​ൽ അ​ഞ്ചി​ന് അ​വ​സാ​നി​ച്ചു. പ​വി​ഴം, എ​ട​പ്പ​ന, അ​ന്ന, സെ​ന്‍റ് ജോ​ർ​ജ് മി​ല്ലു​ക​ളാ​ണു നെ​ല്ലെ​ടു​ത്ത​ത്.

Latest News

Corehub Up