Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 15

വി​രാ​ട് കോ​ഹ്‌​ലിക്ക് ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ അതിവേഗം 15,000

രാ​ജ്യാ​ന്ത​ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ അ​തി​വേ​ഗം 15,000 റ​ണ്‍​സ് എ​ന്ന റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി വി​രാ​ട് കോ​ഹ്‌​ലി. ഇ​ന്ത്യ​ൻ ഇ​തി​ഹാ​സ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റെ​യാ​ണ് കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്. 315 മ​ത്സ​ര​ങ്ങ​ളി​ലെ 303 ഇ​ന്നിം​ഗ്‌​സി​ലാ​ണ് കോ​ഹ്‌​ലി​യു​ടെ അ​തു​ല്യ​നേ​ട്ടം.

377 ഇ​ന്നിം​ഗ്‌​സി​ലാ​യി​രു​ന്നു സ​ച്ചി​ന്‍ 15,000 റ​ൺ​സ് പി​ന്നി​ട്ട​ത്. ഇ​ന്ന​ലെ കാ​ര്യ​വ​ട്ട​ത്ത് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി പു​റ​ത്താ​കാ​തെ 139 റ​ൺ​സ് നേ​ടി​യ ഇ​ന്നിം​ഗ്സി​നി​ടെ​യാ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യം നേ​ടി.

കാ​ര്യ​വ​ട്ട​ത്ത് ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ് വി​രാ​ട് ഇ​ന്ന​ലെ കു​റി​ച്ച​ത്. ക​രി​യ​റി​ലെ 55-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യും. നി​ല​വി​ല്‍ ക​ളി​ക്കു​ന്ന​വ​രി​ല്‍ സെ​ഞ്ചു​റി നേ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത് ക​രി​യ​റി​ന്‍റെ സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന രോ​ഹി​ത് ശ​ർ​മ​യാ​ണ്-34 സെ​ഞ്ചു​റി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ റ​ണ്‍ സ്‌​കോ​റ​ര്‍​മാ​രി​ല്‍ സ​ച്ചി​നു (18,426) പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് കോ​ഹ്‌​ലി (15080).

ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും അ​ധി​കം ശ​രാ​ശ​രി​യും (59.14) കോ​ഹ്‌​ലി​ക്കാ​ണ്. പ​തി​നാ​യി​രം റ​ണ്‍​സ് പി​ന്നി​ട്ട​വ​രി​ല്‍ എം.​എ​സ്. ധോ​ണി​ക്കു മാ​ത്ര​മാ​ണ് അ​മ്പ​തി​നു മു​ക​ളി​ല്‍ ശ​രാ​ശ​രി​യു​ള്ള​ത്.

Latest News

Corehub Up