Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2028 SpaceX Satellite Launch

സീ​റോ ഗ്രാ​വി​റ്റി​യി​ൽ വി​സ്‌​കി പാ​ക​പ്പെ​ടു​ന്ന​ത് പ​ഠി​ക്കാ​ൻ സ്‌​കോ​ച്ച് വി​സ്‌​കി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

ല​ണ്ട​ൻ: സീ​റോ ഗ്രാ​വി​റ്റി​യി​ൽ വി​സ്‌​കി​യു​ടെ രാ​സ​ഘ​ട​ന​യി​ലും സ്വാ​ദി​ലും ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്താ​ൻ സ്‌​കോ​ച്ച് വി​സ്‌​കി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​ക്കാ​ൻ ഒ​രു​ങ്ങി ശാ​സ്ത്ര​ജ്ഞ​ർ. സ്‌​കോ​ട്ട്‌​ല​ൻ​ഡി​ലെ​യും ജ​പ്പാ​നി​ലെ​യും എ​ഞ്ചി​നീ​യ​ർ​മാ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​അ​പൂ​ർ​വ പ​രീ​ക്ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

"സ്പേ​സ് പ​ഫി​ൻ" എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, 2028-ൽ ​ന​ട​ക്കു​ന്ന സ്പേ​സ് എ​ക്സ് വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ വി​സ്‌​കി സാ​മ്പി​ളു​ക​ൾ അ​ട​ങ്ങി​യ ക്യൂ​ബ്‌​സാ​റ്റ് ഉ​പ​ഗ്ര​ഹം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​ക്കു​ക​യും, അ​വി​ടെ നി​ന്ന് ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് വി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യും.

അ​ന്ത​രീ​ക്ഷ മ​ർ​ദ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ദ്രാ​വ​ക​ങ്ങ​ളു​ടെ ച​ല​ന​വും താ​പ കൈ​മാ​റ്റ​വും എ​ങ്ങ​നെ സം​ഭ​വി​ക്കു​ന്നു​വെ​ന്നും, അ​ത് വി​സ്‌​കി​യു​ടെ രു​ചി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്നും പ​ഠി​ക്കു​ക​യാ​ണ് ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

Latest News

Corehub Up