Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 375 Doller Million

America

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ വീ​ഴ്ച: മെ​റ്റ 375 മി​ല്യ​ൺ ഡോ​ള​ർ പി​ഴ​യൊ​ടു​ക്കാ​ൻ വി​ധി

ന്യൂ മെ​ക്സി​ക്കോ: ഫേ​സ്ബു​ക്കിന്‍റെയും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ​യും മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ, കു​ട്ടി​ക​ളെ ചൂ​ഷ​ണ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് 375 മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 3,100 കോ​ടി രൂ​പ) പി​ഴ​യൊ​ടു​ക്കാ​ൻ ന്യൂമെ​ക്സി​ക്കോ ജൂ​റി ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന​ത്തെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ മെ​റ്റ മ​നഃ​പൂ​ർ​വം ലം​ഘി​ച്ചു​വെ​ന്നാ​ണ് ജൂ​റി​യു​ടെ ക​ണ്ടെ​ത്ത​ൽ.

13 വ​യ​സു​കാ​രി​യു​ടെ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ൽ, കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് ഈ ​പ്രൊ​ഫൈ​ലി​ലേ​ക്ക് നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ല​ഭി​ച്ച​താ​യി ന്യൂ ​മെ​ക്സി​ക്കോ അ​റ്റോ​ർ​ണി ജ​ന​റ​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ലാ​ഭ​ത്തി​നാ​യി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മെ​റ്റ അ​വ​ഗ​ണി​ച്ചു​വെ​ന്നും ആ​പ്പു​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കോ​ട​തി വി​ധി​യോ​ട് വി​യോ​ജി​ക്കു​ന്നു​വെ​ന്നും ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്നും മെ​റ്റ വ​ക്താ​വ് അ​റി​യി​ച്ചു. കൗ​മാ​ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

മേ​യ് നാലിന് ​ന​ട​ക്കു​ന്ന അ​ടു​ത്തഘ​ട്ട വി​ചാ​ര​ണ​യി​ൽ, കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ്ര​ത്യേ​ക ഫ​ണ്ട് രൂ​പീ​ക​രി​ക്ക​ണ​മോ എ​ന്നും ആ​പ്പു​ക​ളു​ടെ ഡി​സൈ​നി​ൽ മാ​റ്റം വ​രു​ത്ത​ണ​മോ എ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കും.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഗോ​ള​ത​ല​ത്തി​ൽ ടെ​ക് ഭീ​മ​ന്മാ​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​ക​ളി​ലൊ​ന്നാ​യി ഈ ​വി​ധി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Latest News

Corehub Up