Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Victory Rally Was Held.

Kannur

വി​ജ​യാ​ഘോ​ഷ റാ​ലി ന​ട​ത്തി

ത​ളി​പ്പ​റ​മ്പ്: സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്ഐ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ നേ​ടി​യ കാ​ര​ക്കു​ണ്ട് ഡോ​ൺ ബോ​സ്കോ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ "വി​ജ​യ​ത്തി​ള​ക്കം' എ​ന്ന പേ​രി​ൽ വി​ജ​യാ​ഘോ​ഷ റാ​ലി ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ചു​ട​ല ടൗ​ൺ മു​ത​ൽ പൊ​യി​ൽ ടൗ​ൺ വ​രെ ചെ​ണ്ട​മേ​ള​ത്തി​ അ​ക​ന്പ​ടി​യോ​ടെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര മ​യ്യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ റി​ട്ട. പ്രി​ൻ​സി​പ്പ​ലും ജി​ല്ലാ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി മു​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഗ​സ്റ്റ് ല​ക്ച​റ​റു​മാ​യ എം.​കെ. അ​നൂ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദീ​ന സേ​വ​ന സ​ഭ അ​സി​സ്റ്റ​ന്‍റ് ജ​ന​റാ​ളും വി​ദ്യാ​ഭ്യാ​സ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സി​സ്റ്റ​ർ റ​ഫാ​യേ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ൺ ബോ​സ്കോ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജും മു​ഖ്യാ​ധ്യാ​പി​ക​യു​മാ​യ സി​സ്റ്റ​ർ ഹെ​ലേ​ന ഡി​എ​സ്എ​സ്, കാ​ര​ക്കു​ണ്ട് ക്രി​സ്തു​രാ​ജാ പ​ള്ളി വി​കാ​രി ഫാ. ​റോ​ണി പീ​റ്റ​ർ, മാ​നേ​ജ​ർ സി​സ്റ്റ​ർ പ​വി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up