സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ എച്ച്ഐ വിഭാഗത്തിൽ ഓവറോൾ നേടിയ കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ വിജയാഘോഷ റാലി ജില്ലാ ഹയർ
തളിപ്പറമ്പ്: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ എച്ച്ഐ വിഭാഗത്തിൽ ഓവറോൾ നേടിയ കാരക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂൾ "വിജയത്തിളക്കം' എന്ന പേരിൽ വിജയാഘോഷ റാലി നടത്തി. തളിപ്പറമ്പ് ചുടല ടൗൺ മുതൽ പൊയിൽ ടൗൺ വരെ ചെണ്ടമേളത്തി അകന്പടിയോടെ നടത്തിയ ഘോഷയാത്ര മയ്യിൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും ജില്ലാ ഹയർ സെക്കൻഡറി മുൻ കോ-ഓർഡിനേറ്ററും കണ്ണൂർ യൂണിവേഴ്സിറ്റി ഗസ്റ്റ് ലക്ചററുമായ എം.കെ. അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു.
ദീന സേവന സഭ അസിസ്റ്റന്റ് ജനറാളും വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറിയുമായ സിസ്റ്റർ റഫായേല അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജും മുഖ്യാധ്യാപികയുമായ സിസ്റ്റർ ഹെലേന ഡിഎസ്എസ്, കാരക്കുണ്ട് ക്രിസ്തുരാജാ പള്ളി വികാരി ഫാ. റോണി പീറ്റർ, മാനേജർ സിസ്റ്റർ പവിത്ര എന്നിവർ പ്രസംഗിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ഘോഷയാത്രയിൽ പങ്കെടുത്തു.