Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A.P. Anilkumar

അ​ർ​ഹ​രാ​യ​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കും: മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഏ​​​​റ്റ​​​​വും അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്ക് പ​​​​ട്ട​​​​യം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​മെ​​​​ന്ന് റ​​​​വ​​​​ന്യൂ​​​​മ​​​​ന്ത്രി എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ധ​​​​നാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ച​​​​ർ​​​​ച്ച​​​​യ്ക്കു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ര​​​​ണ്ടാം ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മം ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​ന്നാം ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഗു​​​​ണ​​​​ഫ​​​​ലം ല​​​​ഭി​​​​ക്കാ​​​​ത്ത ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് പു​​​​തി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ഗു​​​​ണം ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തും.

വ്യ​​​​വ​​​​സാ​​​​യ രം​​​​ഗ​​​​ത്ത് വ​​​​ലി​​​​യ മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ഭൂ​​​​മി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​വു​​​​ക എ​​​​ന്ന​​​​ത് ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​മാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​മി കൈ​​​​യേ​​​​റു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. കൈ​​​​യേ​​​​റ്റം ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ലും മു​​​​ഖം തി​​​​രി​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യും ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

ഇതോ​​​​ടൊ​​​​പ്പം ഭൂ​​​​മി​​​​യു​​​​ടെ ന്യാ​​​​യ​​​​വി​​​​ല​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കും. ന്യാ​​​​യ​​​​വി​​​​ല ഏ​​​​കീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കും. ഭൂ​​​​മി ത​​​​രം മാ​​​​റ്റ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ന്യാ​​​​യ​​​​മാ​​​​യ​​​​വ ഏ​​​​റ്റ​​​​വും വേ​​​​ഗം തീ​​​​ർ​​​​പ്പാ​​​​ക്കും.

പ​​​​ത്ത് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ കൂ​​​​ടി സ്മാ​​​​ർ​​​​ട്ട് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ് ആ​​​​ക്കാ​​​​ൻ ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Corehub Up