x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ വി​രു​ദ്ധ ജ​ന​വി​കാ​രമുണ്ടാകും: എ.​പി. അ​നി​ൽ​കു​മാ​ർ


Published: November 25, 2025 06:14 AM IST | Updated: November 25, 2025 06:14 AM IST

മ​​​ല​​​പ്പു​​​റം: യു​​​ഡി​​​എ​​​ഫി​​​ലെ ഐ​​​ക്യ​​​വും സ​​​ർ​​​ക്കാ​​​ർ വി​​​രു​​​ദ്ധ ജ​​​ന​​​വി​​​കാ​​​ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​ണു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ. മ​​​ല​​​പ്പു​​​റം പ്ര​​​സ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​ലീ​​​ഡ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. യു​​​ഡി​​​എ​​​ഫി​​​ന് ഇ​​​ത്ര​​​യും ശാ​​​ന്ത​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്താ​​​ക​​​മാ​​​നം യു​​​ഡി​​​എ​​​ഫ് വ​​​ലി​​​യ കെ​​​ട്ടു​​​റ​​​പ്പി​​​ലാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​ടെ മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യം നേ​​​ര​​​ത്തേ ക​​​ഴി​​​ഞ്ഞു. ചെ​​​റി​​​യ പ്രാ​​​ദേ​​​ശി​​​ക ത​​​ർ​​​ക്ക​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. അ​​​വ​​​സാ​​​ന നി​​​മി​​​ഷം അ​​​തും പ​​​രി​​​ഹ​​​രി​​​ക്കും. സം​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കും. പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ ആ​​​രാ​​​യാ​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​ക​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ത​​​ഴ​​​ഞ്ഞു എ​​​ന്നൊ​​​ക്കെ​​​യു​​​ള്ള​​​ത് വെ​​​റും മാ​​​ധ്യ​​​മ സൃ​​​ഷ്‌​​ടി മാ​​​ത്ര​​​മാ​​​ണ്. ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് എ​​​ന്നും കെ​​​പി​​​സി​​​സി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും അ​​​ങ്ങ​​​നെ​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.


വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ പി​​​ന്തു​​​ണ സം​​​ബ​​​ന്ധി​​​ച്ച് പ​​​റ​​​യു​​​ന്ന സി​​​പി​​​എം ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ​​​ൾ മ​​​റ​​​ക്കു​​​ക​​​യാ​​​ണ്. വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി​​​യെ എ​​​ക്കാ​​​ല​​​ത്തും പ​​​ര​​​സ്യ​​​മാ​​​യി സ​​​ഹാ​​​യി​​​ച്ച​​​ത് സി​​​പി​​​എം ആ​​​ണ്. കോ​​​ണ്‍​ഗ്ര​​​സി​​​ന് അ​​​വ​​​രു​​​മാ​​​യി സ​​​ഖ്യ​​​മി​​​ല്ല. അ​​​വ​​​ർ യു​​​ഡി​​​എ​​​ഫി​​​ലെ ഘ​​​ട​​​ക ക​​​ക്ഷി​​​യു​​​മ​​​ല്ല. നേ​​​ര​​​ത്തെ വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും പ​​​ര​​​സ്യ​​​മാ​​​യി ത​​​ന്നെ പി​​​ന്തു​​​ണ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത സി​​​പി​​​എ​​​മ്മി​​​ന് ഇ​​​പ്പോ​​​ൾ അ​​​വ​​​ർ എ​​​ങ്ങ​​​നെ എ​​​തി​​​ർ​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​വ​​​രാ​​​യി മാ​​​റി​​​യ​​​തെ​​​ന്നും എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ ചോ​​​ദി​​​ച്ചു.
പി.​​​വി. അ​​​ൻ​​​വ​​​റി​​​നെ മു​​​ന്ന​​​ണി​​​യി​​​ൽ എ​​​ടു​​​ക്കു​​​ന്ന​​​ത് മു​​​ന്ന​​​ണി​​​യും പാ​​​ർ​​​ട്ടി​​​യു​​​മാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യെ​​​ന്നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യേ​​​ണ്ട വി​​​ഷ​​​യ​​​മ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​​സ് ക്ല​​​ബ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​മ​​​ഹേ​​​ഷ് കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി വി.​​​പി. നി​​​സാ​​​ർ സം​​​സാ​​​രി​​​ച്ചു.

Tags : A.P. Anilkumar

Recent News

Corehub Up