Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Threat

എഐ ഭീഷണി ഉലഞ്ഞ് വിപണികൾ

എ​ഐ ഭീ​ഷ​ണി​ക​ൾ​ക്ക്‌ മു​ന്നി​ൽ പ്ര​മു​ഖ ചി​പ്പ്‌ നി​ർ​മാ​താ​ക്ക​ൾ പ​ല​രും സ​മ്മ​ർ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട​ത്‌ യു​എ​സ്‌ ‐യൂ​റോ​പ്യ​ൻ മാ​ർ​ക്ക​റ്റു​ക​ളെ​യും ഏ​ഷ്യ​ൻ ഇ​ൻ​ഡ​ക്‌​സു​ക​ളെ​യും പി​ടി​ച്ചു​ല​ച്ചു. ഇ​ന്ത്യ​യി​ലും ചാ​ഞ്ചാ​ട്ടം ദൃ​ശ്യ​മാ​യെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വാ​ര​വും മി​ക​വ്‌ നി​ല​നി​ർ​ത്തി. സെ​ൻ​സെ​ക്‌​സ്‌ 297 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 43 പോ​യി​ന്‍റും വ​ർ​ധി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ശ​മി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്‌​ട്ര ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലെ കു​റ​വ്‌ വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ വാ​ങ്ങ​ൽ താ​ത്പ​ര്യം ഉ​യ​ർ​ത്തി.

എ​ഐ ചി​പ്പ് നി​ർ​മാ​താ​ക്ക​ളു​ടെ​യും സെ​മി ക​ണ്ട​ക്ട​ർ ക​മ്പ​നി​ക​ളു​ടെ​യും ഓ​ഹ​രി​ക​ൾ വി​ല്പ​ന സ​മ്മ​ർ​ദ​ത്തി​ലാ​ണ്. പ​ല വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ഐ​പി​ഒ വൈ​കു​മെ​ന്ന സൂ​ച​ന നാ​സ്‌​ദാ​ക്‌ സൂ​ചി​ക​യെ പി​ടി​ച്ചു​ല​ച്ച​ത്‌ ആ​ഗോ​ള ത​ല​ത്തി​ൽ ഐ​ടി ഓ​ഹ​രി​ക​ളെ അ​ല്പം പി​രി​മു​റു​ക്ക​ത്തി​ലാ​ക്കി.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ന​ട​ന്ന സ​മാ​ധ​ന ച​ർ​ച്ച​ക​ൾ അ​നു​കൂ​ല ഫ​ലം ക​ണ്ട​തോ​ടെ സ്വ​ർ​ണം, ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​ക​ൾ താ​ഴ്‌​ന്നു. എ​ണ്ണ വി​ല കു​റ​ഞ്ഞ​ത്‌ നാ​ണ​യ​പ്പെ​രു​പ്പം പി​ടി​ച്ചു​നി​ർ​ത്താ​ൻ ഉ​പ​ക​രി​ക്കു​മെ​ന്ന​തു രൂ​പ​യ്‌​ക്കും താ​ങ്ങാ​യി. നി​ക്ഷേ​പ​ക​ർ സ്വ​ർ​ണം വി​റ്റു​മാ​റാ​ൻ ഉ​ത്സാ​ഹി​ച്ച​ത്‌ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 3600 ഡോ​ള​റി​ലേ​ക്ക്‌ താ​ഴാ​ൻ സാ​ധ്യ​ത.

രാ​ജ്യ​ത്ത്‌ തെ​ക്കു പി​ടി​ഞ്ഞാ​ൻ കാ​ല​വ​ർ​ഷം ദു​ർ​ബ​ല​മാ​യ​ത്‌ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ര​ത്തു​ന്നു. യ​ഥാ​സ​മ​യം വി​ത്തി​റ​ക്കാ​നാ​യി​ല്ല​ങ്കി​ൽ അ​ത്‌ വ​ളം, ജ​ല​സേ​ച​ന ഉ​പ​ക​ര​ണങ്ങ​ൾ, ട്രാ​ക്‌​ട​ർ വി​ല്പ​ന വ​രെ മാ​ന്ദ്യ​ത്തി​ലാ​ക്കാം. കാ​ർ​ഷി​ക വ​രു​മാ​നം ചു​രു​ങ്ങി​യാ​ൽ അ​ത്‌ വാ​ഹ​ന വി​ല്പ​ന​യെും ബാ​ധി​ക്കും. വ​രും ആ​ഴ്‌​ച​ക​ളി​ൽ മ​ഴ രാ​ജ്യ​വ്യാ​പ​ക​മാ​യാ​ൽ സ്ഥി​തി​ഗ​തി​ക​ളി​ൽ മാ​റ്റം പ്ര​തീ​ക്ഷി​ക്കാം.

ജൂ​ൺ 20 വ​രെ രാ​ജ്യ​ത്ത് ല​ഭി​ച്ച​ത് 45.6 മി​ല്ലി​മീ​റ്റ​ർ മ​ഴ മാ​ത്ര​മാ​ണ്. ഈ ​കാ​ല​യ​ള​വി​ലെ സാ​ധാ​ര​ണ മ​ഴ​യാ​യ 84.4 മി​ല്ലി​മീ​റ്റ​റി​നെ അ​പേ​ക്ഷി​ച്ച് ഇ​ത് 46 ശ​ത​മാ​നം കു​റ​വാ​ണ്. മ​ന്ദ​ഗ​തി​യി​ലു​ള്ള മ​ൺ​സൂ​ണി​ന്‍റെ നീ​ക്കം എ​ൽ നി​നോ സാ​ഹ​ച​ര്യ​ത്തി​ന് ഇ​ട​യാ​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ഒ​രു വ​ശ​ത്ത്‌ ത​ലയുയ​ർ​ത്തു​ന്നു.

നി​ഫ്‌​റ്റി സൂ​ചി​ക മു​ൻ​വാ​ര​ത്തി​ലെ 24,013 പോ​യി​ന്‍റി​ൽ നി​ന്നും മി​ക​വോ​ടെ ഇ​ട​പാ​ടു​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും വാ​ര​മ​ധ്യം സൂ​ചി​ക തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ലെ 23,800ലെ ​താ​ങ്ങ്‌ ത​ക​ർ​ത്ത്‌ 23,794ലേ​ക്ക്‌ ത​ള​ർ​ന്നു. ഈ ​അ​വ​സ​ര​ത്തി​ൽ ആ​ഭ്യ​ന്ത​ര വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ നി​ക്ഷേ​പ​ത്തി​ന് ഉ​ത്സാ​ഹി​ച്ച​ത്‌ വി​പ​ണി​യെ 24,252 വ​രെ ഉ​യ​ർ​ത്തി. വാ​രാ​ന്ത്യം നി​ഫ്‌​റ്റി സൂ​ചി​ക 24,056 പോ​യി​ന്‍റി​ലാ​ണ്.

ഈ​വാ​രം ആ​ദ്യ സ​പ്പോ​ർ​ട്ട്‌ 23,816 പോ​യി​ന്‍റി​ലാ​ണ്, വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ തി​രു​ത്ത​ൽ 23,576ലേ​ക്ക്‌ നീ​ളാം. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക്‌ ജൂ​ലൈ​യി​ൽ സൂ​ചി​ക​യെ 24,274 – 24,492ലേ​ക്ക്‌ ഉ​യ​ർ​ത്താ​മെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ൽ വി​ല്പ​ന​ക്കാ​ർ പി​ടി​മു​റു​ക്കി​യാ​ൽ 24,600 റേ​ഞ്ചി​ൽ പ്ര​തി​രോ​ധം ത​ലയു​യ​ർ​ത്താം. സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷാ​യി നീ​ങ്ങു​ന്ന​ത്‌ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​രെ ആ​ക​ർ​ഷി​ക്കാം. സാ​ങ്കേ​തി​ക​മാ​യി വി​ല​യി​രു​ത്തി​യാ​ൽ നി​ഫ്‌​റ്റി അ​തി​ന്‍റെ 20, 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​ക്ക്‌ മു​ക​ളി​ൽ നീ​ങ്ങു​ന്ന​ത്‌ ഹ്ര​സ്വ​കാ​ല​യ​ള​വി​ൽ വി​പ​ണി​ക്ക്‌ അ​നു​കൂ​ലം.

എ​ന്നാ​ൽ, ശ​ക്ത​മാ​യ ഒ​രു കു​തി​പ്പി​നു സാ​ധ്യ​ത തെ​ളി​ഞ്ഞി​ട്ടി​ല്ല.നി​ഫ്റ്റി ജൂ​ൺ ഫ്യൂ​ച്ചേ​ഴ്സി​ൽ നി​ന്നും ജൂ​ലൈ​യി​ലേ​ക്ക്‌ റോ​ൾ ഓ​വ​റി​ന് ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഉ​ത്സാ​ഹി​ച്ചു. വാ​രാ​ന്ത്യം ജൂ​ലൈ സീ​രി​സ്‌ 24,171ലാ​ണ്. ജൂ​ലൈ ഫ്യൂ​ചേ​ഴ്‌​സ്‌ ഓ​പ്പ​ൺ ഇ​ന്‍റ​റസ്റ്റ്‌ 24.2 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും 91.7 ക​രാ​റു​ക​ളാ​യി. നി​ല​വി​ൽ 24,300 മ​റി​ക​ട​ന്നാ​ൽ 24,550ലേ​ക്ക്‌ ചു​വ​ടു​വയ്ക്കാ​നു​ള്ള ഊ​ർ​ജം കൈ​വ​രി​ക്കാം.

സെ​ൻ​സെ​ക്‌​സ്‌ 76,802 പോ​യി​ന്‍റി​ൽ​നി​ന്നും 76,082ലേ​ക്ക്‌ താ​ഴ്‌​ന്നെ​ങ്കി​ലും തി​രി​ച്ചു​വ​ര​വി​ൽ 77,752 വ​രെ മു​ന്നേ​റി. നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പി​നു കാ​ണി​ച്ച തി​ടു​ക്കം മൂ​ലം ക്ലോ​സിം​ഗി​ൽ സൂ​ചി​ക 77,100 പോ​യി​ന്‍റി​ലാ​ണ്. ബു​ള്ളി​ഷ്‌ ട്രെ​ന്‍ഡിൽ 77,874 – 78,648ലേ​ക്ക്‌ ഉ​യ​രാ​മെ​ങ്കി​ലും ഓ​പ്പ​റേ​റ്റ​ർ​മാ​ർ ലാ​ഭ​മെ​ടു​പ്പി​നു മു​തി​ർ​ന്നാ​ൽ 76,204 – 75,308ൽ ​താ​ങ്ങ്‌ പ്ര​തീ​ക്ഷി​ക്കാം.

ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ൾ ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യ്‌​ക്ക്‌ ശ​ക്തി​പ​ക​രാം. രൂ​പ 94.31ൽ​നി​ന്നും 94.90 ലേ​ക്ക്‌ ദു​ർ​ബ​ല​മാ​യെ​ങ്കി​ലും ക്ലോ​സിം​ഗി​ൽ 94.30ലാ​ണ്.

ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ 11,100.94 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ പി​ന്നി​ട്ട വാ​രം ശേ​ഖ​രി​ച്ചു, വി​ദേ​ശ ഫ​ണ്ടു​ക​ൾ 2479.31 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന​യും 401.62 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും ന​ട​ത്തി.

കോ​ർ​പ​റേ​റ്റ്‌ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഒ​ന്നാം പാ​ദ പ്ര​വ​ർ​ത്ത​ന ഫ​ല​ങ്ങ​ളെ വി​പ​ണി ഉ​റ്റു​നോ​ക്കു​ന്നു. പെ​ട്രോ​ളി​യം വി​ല​ക്ക​യ​റ്റ​വും രൂ​പ​യു​ടെ മൂ​ല്യ ത​ക​ർ​ച്ച​യും പ​ണ​പ്പെ​രു​പ്പ സൂ​ചി​ക​യി​ലെ വ്യ​തി​യാ​ന​ങ്ങ​ളും ക​ന്പ​നി​ക​ളു​ടെ ത്രൈ​മാ​സ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കാം.

ക്രൂ​ഡ്‌ ഓ​യി​ൽ 75.90 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട്‌ ത​ക​ർ​ത്ത്‌ നാ​ല്‌ മാ​സ​ത്തെ താ​ഴ്‌​ന്ന നി​ല​വാ​ര​മാ​യ 71.93ലേ​ക്ക്‌ ഇ​ടി​ഞ്ഞു. നി​ല​വി​ൽ 71 ഡോ​ള​റി​ൽ താ​ങ്ങു​ള്ള​തി​നാ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ക​വ​റിം​ഗി​നു മു​തി​ർ​ന്നാ​ൽ നി​ര​ക്ക്‌ 77-80 ഡോ​ള​റി​ലേ​ക്ക്‌ തി​രി​ച്ച്‌ ക​യ​റാം. അ​തേ​സ​മ​യം, 71 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ട്‌ ന​ഷ്‌​ട​പ്പെ​ട്ടാ​ൽ എ​ണ്ണ വി​പ​ണി 65-60 ഡോ​ള​റി​ലേ​ക്ക്‌ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ മു​തി​രും. ഹോ​ർ​മു​സ്‌ വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച​ത്‌ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ എ​ണ്ണ നീ​ക്ക​ത്തി​ന്‌ വേ​ഗ​ത പ​ക​ർ​ന്നു. ക്രൂ​ഡ്‌ ഓ​യി​ൽ ഇ​റ​ക്കു​മ​തി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച്‌ ല​ഭ്യ​ത ഉ​യ​രു​ന്ന​ത്‌ മൂ​ല്യ​വ​ർ​ധി​ത പെ​ട്രോ​ളി​യം ഉ​ത്പ​​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി ഉ​യ​ർ​ത്തും.
ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണ​ത്തി​നു ത​ള​ർ​ച്ച. സ്വ​ർ​ണം ട്രോ​യ്‌ ഔ​ൺ​സി​ന് 4155 ഡോ​ള​റി​ൽ നി​ന്നും 4000 ഡോ​ള​റി​ലെ താ​ങ്ങ്‌ ത​ക​ർ​ത്ത്‌ 3963ലേ​ക്ക്‌ ഇ​ടി​ഞ്ഞു, ക്ലോ​സിം​ഗി​ൽ നി​ര​ക്ക്‌ 4088 ഡോ​ള​റി​ലാ​ണ്.

Latest News

Corehub Up