CAREER DEEPIKA
ദിയോഘർ: 180 ഒഴിവ്
ജാർഖണ്ഡ് ദിയോഘറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സീനിയർ റെസിഡന്റ്, ജൂണിയർ റെസിഡന്റ് തസ്തികകളിൽ അവസരം. 180 ഒഴിവ്. താത്കാലിക നിയമനം. അവസാന തീയതികൾ: ജൂണിയർ റെസിഡന്റ്-ഡിസംബർ 17, സീനിയർ റെസിഡന്റ്-ഡിസംബർ 25.
അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റൽ സർജറി, ഡെർമറ്റോളജി ആൻഡ് വെനറോളജി, എൻഡോക്രൈനോളജി, ഫോറൻസിക് മെഡിസിൻ, ഗാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, മെഡിക്കൽ ഓങ്കോളജി, നിയോനേറ്റോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങി നാല്പതോളം വകുപ്പുകളിലാണു സീനിയർ റെസിഡന്റ് ഒഴിവ്.
www.aiimsdeoghar.edu.in
ഭോപ്പാൽ: 20 ഒഴിവ്
ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നോൺ ടീച്ചിംഗ് തസ്തികകളിൽ 20 ഒഴിവ്. റെഗുലർ/കരാർ നിയമനം. ഡിസംബർ 23 വരെ അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ജൂണിയർ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ, ഇലക്ട്രിക്കൽ), മെഡിക്കൽ ഓഫീസർ, ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടർ.
www.aiimsbhopal.edu.in
District News
കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ഉന്നതതല സംഘത്തെ അയയ്ക്കണമെന്നും ജില്ലയ്ക്ക് എയിംസ് അനുവദിക്കേണ്ടതിന്റെ ആവശ്യകത ആ സംഘത്തിന് ബോധ്യം വരുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. എയിംസ് കാസര്‍ഗോഡ് ജനകീയ കണ്വന്ഷന് വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷതവഹിച്ചു. ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍, നഗരസഭ വൈസ്ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ഹിന്ദു ഐക്യ വേദി ജില്ലാ പ്രസിഡന്റ് എസ്.പി. ഷാജി, സുകുമാരന്‍ പെരിയച്ചൂര്‍, സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. കമ്മാരന്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് അസൈനാര്‍ ഹാജി, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ഇന്ദുലേഖ, വി. ഗോപി, കെ.ബി. മുഹമ്മദ്കുഞ്ഞി, സുരേഷ്കുമാര്‍ കീഴൂര്‍, അബ്ദുള്ള സഖാഫി, കെ.വി. പ്രസാദ്, സുലൈമാന്‍, ടി.കെ. മുഹമ്മദ്കുഞ്ഞി. എ.കെ. പ്രകാശ്, തോമസ് ടി. തയ്യില്‍, മുരളീധരന് പടന്നക്കാട്, ശ്രീനാഥ് ശശി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട്- ചെയര്മാന്, കെ. ശ്രീകാന്ത്, കെ.ബി. മുഹമ്മദ്കുഞ്ഞി- വൈസ് ചെയര്മാന്മാര്, ശ്രീനാഥ് ശശി- ജനറല്‍ കണ്‍വീനര്‍, എ. ഹമീദ് ഹാജി- ട്രഷറര്‍.