Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : APAboobackerMusliyar

സ്ത്രീ​ക​ളെ കു​ഴി​ച്ചു​മൂ​ട​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​വ​ര​ല്ല ത​ങ്ങ​ൾ; വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി കാ​ന്ത​പു​രം

തൃ​ശൂ​ര്‍: വി​വാ​ദ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​മ​സ്ത എ​പി വി​ഭാ​ഗം നേ​താ​വ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍. സ്ത്രീ​ക​ൾ​ക്ക് ര​ണ്ടാം​സ്ഥാ​നം ന​ൽ​കി എ​ന്നു​പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു.

സ്ത്രീ​ക​ളെ കു​ഴി​ച്ചു​മൂ​ട​ണ​മെ​ന്ന നി​ല​പാ​ടു​ള്ള​വ​ര​ല്ല ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി മ​ദ്ര​സ​യും സ്കൂ​ളും ത​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ധാ​രാ​ളം സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും കാ​ന്ത​പു​രം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വേ​റെ​യും ആ​ൺ​കു​ട്ടി​ക​ൾ​ക്ക് വേ​റെ​യു​മാ​യി സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി. അ​നാ​ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ​യും സം​ര​ക്ഷി​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണ​വും വ​സ്ത്ര​വും മ​രു​ന്നും സൗ​ജ​ന്യ​മാ​യി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തൃ​ശൂ​ര്‍ ജി​ല്ലാ മീ​ലാ​ദ് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സ്ത്രീ​ക​ൾ വീ​ട്ടി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി ജീ​വി​ക്ക​ണ​മെ​ന്നും സ്ത്രീ​ക​ൾ പൊ​തു​രം​ഗ​ത്തി​റ​ങ്ങി​യാ​ൽ അ​ത് വ​ലി​യ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ പ്ര​സ്താ​വ​ന വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up