വെള്ളറട:സര്‍ക്കാറിന്റെ വിമുക്തി മിഷന്റെ കീഴില്‍ നീരാഴി കോണം മഹിമ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കര്‍മ സമിതി രൂപീകരിച്ചു. മഹിമ പ്രസിഡന്റ് പൂഴനാട് രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെമ്പര്ആനി പ്രസാദ് മുഖ്യസന്ദേശം നല്കി. സുരേഷ് നീരാഴിയില്‍, യമുന എന്നിവര്‍ സംസാരിച്ചു.
വിമുക്തി മിഷന്റെ ലക്ഷ്യങ്ങളെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥന് രാജേഷ് ക്ലാസെടുത്തു. വിവിധ സംഘടനകളെ പ്രതിനിധികരിച്ചും കുടുംബശ്രീയെ പ്രതിനിധികരിച്ചും ഭാരവാഹികള്‍ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു.