Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adiala Jail

ആ​ശു​പ​ത്രി​യി​ൽ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; ഇ​മ്രാ​ൻ ഖാ​നെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി

ഇ​സ്ലാ​മാ​ബാ​ദ്: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​മ്രാ​ൻ ഖാ​നെ ഇ​സ്ലാ​മാ​ബാ​ദി​ലെ ഷി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 

പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ജ​യി​ലി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​യ​ത്. നേ​ത്ര​രോ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​യി​രു​ന്നു 73കാ​ര​നാ​യ ഇ​മ്രാ​ൻ ഖാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. 

ക​ന​ത്ത സു​ര​ക്ഷ​യ്ക്കി​ടെ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​ദി​യാ​ല ജ​യി​ലി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ഇ​മ്രാ​ൻ ഖാ​ൻ ജ​യി​ലി​ലാ​ണ്. വി​വി​ധ കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ട​വി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ കേ​സു​ക​ൾ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നാ​ണ് ഇ​മ്രാ​ൻ ഖാ​നും അ​നു​യാ​യി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​മാ​യി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കും ഇ​മ്രാ​നെ കാ​ണാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കു​ടും​ബം നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​മ്രാ​ൻ ഖാ​ന്‍റെ വ​ല​ത് ക​ണ്ണി​ന്‍റെ കാ​ഴ്ച​ശ​ക്തി 85 ശ​ത​മാ​നം ന​ഷ്ട​മാ​യ​താ​യി നേ​ര​ത്തെ അ​മി​ക്ക​സ് ക്യൂ​റി സു​പ്രീം കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Latest News

Corehub Up