Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adwaita

Europe

ക​ല​യും സം​ഗീ​ത​വും സാ​ഹി​ത്യ​വും കൈ​കോ​ർ​ക്കു​ന്ന ശ്രീ​രാ​ഗം മാ​ർ​ച്ച് ഒ​ന്നി​ന് ബ്രി​സ്റ്റ​ളി​ൽ

ബ്രി​സ്റ്റ​ൾ: അ​ദ്വൈ​ത ആ​ർ​ട്സ്, ഹെ​ൻ ഗ്രോ​വ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന യു​കെ​യി​ൽ ക​ല​യും സാ​ഹി​ത്യ​വും സം​ഗീ​ത​വും സം​ഗ​മി​ക്കു​ന്ന അ​പൂ​ർ​വ വേ​ദി​യാ​യ ശ്രീ​രാ​ഗം മൂ​ന്നാം സീ​സ​ൺ ഇ​ന്ത്യ​ൻ ക​ലാ​സം​ഗീ​തോ​ത്സ​വം മാ​ർ​ച്ച് ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ ബ്രി​സ്റ്റ​ളി​ൽ ന​ട​ക്കും.

ബാ​ബു എ​ബ്ര​ഹാം ര​ചി​ച്ച ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ എ​ന്ന ആ​ത്മ​ക​ഥാ​പ​ര​മാ​യ കൃ​തി​ക്ക് അ​ദ്വൈ​ത​യു​ടെ ആ​ദ്യ അ​ദ്വ​യ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. കൂ​ടാ​തെ ബ്രി​സ്റ്റ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ഗാ​യ​ക​നു ജി. ​ദേ​വ​രാ​ജ​ൻ പു​ര​സ്കാ​ര​വും ന​ൽ​കും.

ന​ർ​ത്ത​കി ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ അ​പ​ർ​ണ പ​വി​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ര​ത​നാ​ട്യ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ

• വി​ന്‍റ​ർ മെ​ല​ഡീ​സ്

പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ശ്യാം ​ബാ​ല​മു​ര​ളി മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ൾ വ​യ​ലി​നി​ലൂ​ടെ പു​ന​ർ​സൃ​ഷ്ടി​ച്ച് ഹൃ​ദ​യ​ഹാ​രി​യാ​യ രാ​ഗ​സ​ന്ധ്യ ഒ​രു​ക്കു​ന്നു.

• ഗ​സ​ൽ പോ​ലെ

മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലെ ഗ​സ​ൽ ഭാ​വ​മു​ള്ള ഹൃ​ദ്യ​ഗാ​ന​ങ്ങ​ൾ. പ്ര​മോ​ദ് പി​ള്ള, സു​ന്ദീ​പ് കു​മാ​ർ, അ​നു ച​ന്ദ്ര എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​സ്പ​ർ​ശി​യാ​യ സം​ഗീ​ത സാ​യാ​ഹ്നം.

• നി​മി​ഷം സു​വ​ർ​ണ നി​മി​ഷം

ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ സി​നി​മാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ 50 വ​ർ​ഷ​ത്തെ സു​വ​ർ​ണ​യാ​ത്ര​യ്ക്ക് ആ​ദ​ര​മാ​യി, അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ളാ​ൽ സു​ന്ദ​ര​മാ​യ ഗാ​ന​മാ​ലി​ക.

ഗാ​യ​ക​ർ: രാ​ജേ​ഷ് ക​ർ​ത്ത, സ​ഞ്ജീ​വ്, സു​ന്ദീ​പ് കു​മാ​ർ, പ്ര​മോ​ദ് പി​ള്ള, അ​നു ച​ന്ദ്ര, രാ​ധാ​കൃ​ഷ്ണ​ൻ.

ക​രോ​ക്കെ​യി​ല്ലാ​തെ, ത​ത്സ​മ​യ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സം​ഗീ​താ​വി​ഷ്‌​കാ​ര​ങ്ങ​ൾ ന​ട​ക്കും. ത​ബ​ല​യി​ൽ ക​ലാ​ഭ​വ​ൻ ആ​ന​ന്ദ് നാ​യി​ക്, റി​ത​ത്തി​ൽ ബി​ബി​കു​ര്യ​ൻ, ഹാ​ർ​മോ​ണി​യ​ത്തി​ൽ സ​ന്തോ​ഷ് ജേ​ക്ക​ബ് പു​ത്തേ​റ്റ്, കീ​ബോ​ർ​ഡി​ൽ ഗോ​പു നാ​യ​ർ, ഗി​റ്റാ​റി​ൽ ജോ​ഷി എ​ന്നി​വ​ർ മേ​ള​യ്ക്ക് മാ​റ്റ് കൂ​ട്ടും.

• ദേ​വ​രാ​ഗ​പ​ദ​ങ്ങ​ൾ

ജി. ​ദേ​വ​രാ​ജ​ൻ ര​ചി​ച്ച അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ​ക്ക് ക​ഥ​ക​ളി അ​ർ​പ്പ​ണം. മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ഥ​ക​ളി പ​ദ​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്ന ന​വീ​ന അ​വ​ത​ര​ണം. ഇ​ക്ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലും ചെ​ന്നൈ​യി​ലും അ​വ​ത​രി​പ്പി​ച്ച് വ​ൻ ജ​ന​പ്രീ​തി നേ​ടി​യ ഈ ​വ്യ​ത്യ​സ്ത ക​ഥ​ക​ളി ആ​ദ്യ​മാ​യി ഭാ​ര​ത​ത്തി​ന് പു​റ​ത്ത് അ​ര​ങ്ങേ​റു​ന്നു.

വ​യ​ലാ​റി​ന്‍റെ​യും പി. ​ഭാ​സ്ക​ര​ന്‍റെ​യും ക​വി​ത​ക​ളും ദേ​വ​രാ​ജ​ന്‍റെ സം​ഗീ​ത​വും ആ​ധാ​ര​മാ​ക്കി, ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കു​മാ​ർ ആ​ശ​യ - സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​അ​വ​ത​ര​ണ​ത്തി​ൽ, ക​ലാ​മ​ണ്ഡ​ലം ബാ​ർ​ബ​റ​യു​ടെ ചു​ട്ടി​യോ​ടു​കൂ​ടി "ഒ​ന്ന് ചി​രി​ക്കൂ, ഒ​രി​ക്ക​ൽ കൂ​ടി' എ​ന്ന ക​ഥ​പ​റ​ച്ചി​ൽ പ​ഹ​ൽ​ഗം ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ അ​നു​ഭ​വ​മാ​കു​ന്നു.

ആ​ർ​ട്സ് കൗ​ൺ​സി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന മേ​ള​യി​ൽ Bookshelf UK (പു​സ്ത​ക​പെ​ട്ടി) മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും ന​ട​ത്തും. "താ​മ​ര' ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

ബ്രി​സ്റ്റ​ളി​ലെ സ​ൽ​ക്കാ​ര റ​സ്റ്റോ​റ​ന്‍റ് ഒ​രു​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി​ക​ൾ നി​റ​ഞ്ഞ ഫു​ഡ് കോ​ർ​ട്ടും മേ​ള​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

2023ൽ ​തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗ​വും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യു​മാ​യ പ​ത്മ​ശ്രീ അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യ് ത​മ്പു​രാ​ട്ടി ആ​യി​രു​ന്നു ശ്രീ​രാ​ഗ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

തു​ട​ർ​ന്ന് ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ർ.​എ​ൽ.​വി. ജോ​സ് ജെ​യിം​സ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത ക​ച്ചേ​രി​യും 2024-ൽ ​ക​ലാ​ചേ​ത​ന ക​ഥ​ക​ളി ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ “ദ​ക്ഷ​യാ​ഗം” ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.

ടി​ക്ക​റ്റ്ടൈ​യ്‌​ല​ർ വെ​ബ്സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റ് വാ​ങ്ങാ​വു​ന്ന​താ​ണ്
: (https://www.tickettailor.com/events/adwaitaarts/1999008).

Venue: The Theatre St. Brendan's Sixth Form College
Broomhill Road, Brislington
Bristol BS4 5RQ, UK

Date: 1 March, Sunday
Time: 3 PM – 7 PM.

Contact (WhatsApp): 07404 676981

Ticket Booking: https://www.tickettailor.com/events/adwaitaarts/1999008

Latest News

Corehub Up