x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ശ്രീ​രാ​ഗം' മൂ​ന്നാം സീ​സ​ൺ ബ്രി​സ്റ്റ​ളി​ൽ മാ​ർ​ച്ച്‌ മൂ​ന്ന് മു​ത​ൽ


Published: January 21, 2026 03:42 PM IST | Updated: January 21, 2026 03:42 PM IST

ബ്രി​സ്റ്റ​ൾ: അ​ദ്വൈ​ത ആ​ർ​ട്സും ഹെ​ൻ​ഗ്രോ​വ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ ക​ലാ സം​ഗീ​തോ​ത്സ​വ​മാ​യ "ശ്രീ​രാ​ഗം' മൂ​ന്നാം സീ​സ​ൺ ബ്രി​സ്റ്റ​ളി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന് മൂ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ ന​ട​ക്കും.

2025ൽ ​വാ​യ​ന​ക്കാ​രു​ടെ മ​നം ക​വ​ർ​ന്ന മാ​തൃ​ഭൂ​മി ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ബാ​ബു എ​ബ്ര​ഹാം ര​ചി​ച്ച " ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ' എ​ന്ന ആ​ത്മ​ക​ഥാ​പ​ര​മാ​യ ര​ച​ന​യ്ക്ക് ആ​ണ് പ്ര​ഥ​മ "അ​ദ്വ​യ' പു​ര​സ്കാ​രം.

മാ​ർ​ച്ച്‌ ഒ​ന്നി​ന് ബ്രി​സ്റ്റ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്യും. അ​തോ​ടൊ​പ്പം ബ്രി​സ്റ്റ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഗാ​യ​ക​ന് ജി. ​ദേ​വ​രാ​ജ​ൻ പു​ര​സ്കാ​ര​വും ന​ൽ​കും.

ന​ർ​ത്ത​കി ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ അ​പ​ർ​ണ പ​വി​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തോ​ടെ ആ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

മ​റ്റു പ​രി​പാ​ടി​ക​ൾ

• വി​ന്‍റ​ർ മെ​ല​ഡീ​സ് - പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ശ്യാം ​ബാ​ല​മു​ര​ളി  അ​വ​ത​രി​പ്പി​ക്കു​ന്ന മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഗാ​ന​ങ്ങ​ൾ കൊ​ണ്ട് വ​യ​ലി​നി​ൽ ​തീ​ർ​ക്കു​ന്ന മ​നോ​ഹ​ര രാ​ഗ സ​ന്ധ്യ.

• ഗ​സ​ൽ പോ​ലെ - മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ളി​ലെ ഗ​സ​ൽ പോ​ലെ ഹൃ​ദ്യ​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി പ്ര​മോ​ദ് പി​ള്ള, സു​ന്ദീ​പ് കു​മാ​ർ, അ​നു ച​ന്ദ്ര എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മ​സ്പ​ർ​ശി​യാ​യ സം​ഗീ​ത സാ​യാ​ഹ്നം.

• നി​മി​ഷം സു​വ​ർ​ണ്ണ നി​മി​ഷം - ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ ച​ല​ച്ചി​ത്ര​കാ​ര​ൻ ബാ​ല​ച​ന്ദ്ര മേ​നോ​ന്‍റെ സി​നി​മ​യി​ലെ 50 വ​ർ​ഷ​ത്തെ സു​വ​ർ​ണ സം​ഭാ​വ​ന​ക​ൾ​ക്ക് ആ​ദ​ര​വോ​ടെ സ​മ​ർ​പ്പി​ക്കു​ന്നു. ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സി​നി​മ​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു ഗാ​ന​മാ​ലി​ക.

ഗാ​യ​ക​ർ: ​രാ​ജേ​ഷ് ക​ർ​ത്ത, സ​ഞ്ജീ​വ്, സു​ന്ദീ​പ് കു​മാ​ർ, പ്ര​മോ​ദ് പി​ള്ള, അ​നു ച​ന്ദ്ര, രാ​ധാ​കൃ​ഷ്ണ​ൻ.

ക​രൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​തെ നി​ര​വ​ധി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ല്ലാ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലും നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും.

ക​ലാ​ഭ​വ​ൻ ആ​ന​ന്ദ് നാ​യി​ക് ​ത​ബ​ല​യും ബേ​യ്ബി കു​ര്യ​ൻ റി​ത​വും സ​ന്തോ​ഷ് ജേ​ക്ക​ബ് പു​ത്തേ​റ്റ് ഹാ​ർ​മോ​ണി​യ​ത്തി​ലും ഗോ​പു നാ​യ​ർ കീ ​ബോ​ർ​ഡി​ലും വി​സ്മ​യം തീ​ർ​ക്കും.

• ദേ​വ​രാ​ഗ​പ​ദ​ങ്ങ​ൾ - ജി. ​ദേ​വ​രാ​ജ​ന്‍റെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ​ക്ക് ക​ഥ​ക​ളി അ​ർ​പ്പ​ണം, ക​ഥ​ക​ളി ച​രി​ത്ര​ത്തി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി, മ​ല​യാ​ള ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ഥ​ക​ളി പ​ദ​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു.

വ​യ​ലാ​റി​ന്‍റെ​യും പി. ​ഭാ​സ്ക​ര​ന്‍റെ​യും ക​വി​ത​ക​ളും ജി. ​ദേ​വ​രാ​ജ​ന്‍റെ കാ​ലാ​തീ​ത സം​ഗീ​ത​വും ആ​ധാ​ര​മാ​ക്കി, ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കു​മാ​ർ ആ​ശ​യ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ഈ ​നൂ​ത​ന​മാ​യ ക​ഥ അ​വ​ത​ര​ണം, ക​ലാ​മ​ണ്ഡ​ലം ബാ​ർ​ബ​റ​യു​ടെ ചു​ട്ടി​യോ​ടു​കൂ​ടി, പ​ഹ​ൽ​ഗം ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള "ഒ​ന്ന് ചി​രി​ക്കൂ, ഒ​രി​ക്ക​ൽ കൂ​ടി' ക​ഥ​പ​റ​ച്ചി​ലി​ന്‍റെ പു​തി​യ ശ​ക്ത​മാ​യ അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ന്നു.

ആ​ർ​ട്സ് കൗ​ൺ​സി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ബു​ക്ക്ഷെ​ൽ​ഫ് യു​കെ (പു​സ്ത​ക​പെ​ട്ടി) ഒ​രു​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും താ​മ​ര ഒ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി കൂ​ട്ടു​ക​ളു​മാ​യി ഇം​ഗ്ല​ണ്ടി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കു​ന്ന കേ​ര​ള ഫു​ഡ്‌ കോ​ർ​ട്ടും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്. 2023ൽ ​തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗ​വും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യു​മാ​യ പ​ത്മ​ശ്രീ അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യ് ത​മ്പു​രാ​ട്ടി​യാ​ണ് ശ്രീ​രാ​ഗം ഉ​ൽ​ഘാ​ട​നം ചെ​യ്ത​ത്.

ന​വ​രാ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ച് സ്വാ​തി തി​രു​നാ​ളി​ന്‍റെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തി സം​ഗീ​ത വി​ദ്വാ​ൻ ആ​ർ. എ​ൽ. വി. ​ജോ​സ് ജെ​യിം​സ് അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത ക​ച്ചേ​രി​യും പി​ന്നീ​ട് 2024ൽ ​ക​ലാ​ചേ​ത​ന ക​ഥ​ക​ളി ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ദ​ക്ഷ​യാ​ഗം' ക​ഥ​ക​ളി​യും ആ​ണ് ശ്രീ​രാ​ഗം സീ​സ​ൺ ഒ​ന്നി​ലും സീ​സ​ൺ ര​ണ്ടി​ലും അ​ര​ങ്ങേ​റി​യ​ത്.

വേ​ദി: The Theatre, St. Brendan's Sixth form College, Broom hill road Brislington.Bristol BS4 5RQ. England.

സമയം: 1 March, Sunday. 3 PM to 7 PM. Contact What's App : 074 04 67 69 81.

To Book Ticket :https://www.tickettailor.com/events/adwaitaarts/1999008

Tags : Sreeragam Adwaita Bristol

Recent News

Corehub Up