നെടുമ്പാശേരി: സിയാൽ എയ്റോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റസ്റ്ററന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. ഒരേസമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.