Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Afghanisthan

താ​ലി​ബാ​ൻ കാടത്തത്തിന്‍റെ ഓ​ർ​മ​പ്പെ​ടു​ത്തൽ; അഫ്ഗാൻ പെൺകുട്ടിയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടും പ്ര​ച​രി​ക്കു​ന്നു

ന്യൂഡൽഹി: 2015-ൽ അരങ്ങേറിയ കൊടും ക്രൂരത. 19 വയസുകാരിയെ കുഴിയിൽ തള്ളിയിട്ടശേഷം താലിബാൻ ഭീകരർ ചുറ്റുംനിന്നു കല്ലെറിഞ്ഞു കൊല്ലുന്നു. അവളുടെ ജീവനായുള്ള രോദനം ആ കാട്ടാളന്മാർ കേട്ടില്ല. അവർ വീണ്ടും വീണ്ടും കല്ലുകൾ വലിച്ചെറിഞ്ഞു, അസഭ്യവർഷത്തോടെ, ഒടുവിൽ നരകയാതനയോടെ ആ ജീവൻ പൊലിഞ്ഞു. ആ ദൃശ്യങ്ങൾ താലിബാന്‍റെ സ്ത്രീകളോടുള്ള കൊടുക്രൂരതയുടെ ഓർമപ്പെടുത്തലായി സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തെരുവുനായയോടും പോലും ചെയ്യാത്ത ക്രൂരതയാണു പെൺകുട്ടിക്കുനേരേ അരങ്ങേറിയത്. ​അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഘോ​ർ പ്ര​വി​ശ്യ​യി​ൽവ​ച്ച് റുക്‌ഷാന എന്ന പെൺകുട്ടിയെ താ​ലി​ബാ​ൻ ക​ല്ലെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇപ്പോൾ ലോകമെന്പാടും വലിയ ചർച്ചയാകുകയാണ്.

ഇ​ഷ്ട​പ്പെ​ടാ​ത്ത വി​വാ​ഹ​ത്തി​ൽനി​ന്ന് ഒ​ളി​ച്ചോ​ടി കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ശ്ര​മി​ച്ച​തിനാണ് താ​ലി​ബാൻ ഈ കാട്ടാളനീതി നടപ്പാക്കിയത്. സാ​ഗ​ർ ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ താ​ലി​ബാ​ൻ സം​ഘം റുക്‌ഷാനയെയും കാമുകനെയും പിടികൂടുകയായിരുന്നു. തുടർന്ന് തുറുങ്കിലടച്ചു. യു​വ​തി​യെ വിട്ടയ്ക്കാൻ വലിയതുക മോ​ച​ന​ദ്ര​വ്യ​മാ​യി താ​ലി​ബാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന് താലിബാൻ വിധിച്ച തുക നൽകാൻ കഴിഞ്ഞില്ല. ഇ​തോ​ടെ​ അ​വി​ഹി​ത​ബ​ന്ധം ആ​രോ​പി​ച്ചും താ​ലി​ബാ​ൻ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും യുവതിയെ കല്ലെറിഞ്ഞു കൊല്ലാൻ പ്രാ​ദേ​ശി​ക പു​രോ​ഹി​തൻ ഉത്തരവിടുകയായിരുന്നു.

ക്രൂര പീഡനങ്ങൾക്കിരയാക്കിയശേഷം, മ​ണ്ണി​ൽ വ​ലി​യ കു​ഴി​യെ​ടു​ത്ത് അ​തി​ൽ യു​വ​തി​യെ ഇ​റ​ക്കിനി​ർ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു പ്രാ​കൃ​ത​മാ​യ ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. അ​വി​ടെ​ക്കൂ​ടി​യ ആ​ളു​ക​ൾ ക്രൂ​ര​മാ​യി യു​വ​തി​ക്കുനേരേ ക​ല്ലെ​റി​യു​ക​യും, ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും സാ​ധി​ക്കാ​തെ യു​വ​തി വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചെടുത്തശേഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ കൊടിയ അടിച്ചമർത്തലുകൾ വീണ്ടും ആവർത്തിക്കുകയാണ് താലിബാൻ.

 

Latest News

Corehub Up