Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiims

Kottayam

എ​യിം​സ്: വെ​ള്ളൂ​രി​ന് മു​ഖ്യപ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് ഉറപ്പ് ലഭിച്ചതായി എംപി

കോ​​ട്ട​​യം: എ​​യിം​​സ് കേ​​ര​​ള​​ത്തി​​ല്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നം എ​​ടു​​ക്കു​​മ്പോ​​ള്‍ വെ​​ള്ളൂ​​രി​​ന് മു​​ഖ്യ​പ​​രി​​ഗ​​ണ​​ന ന​​ല്‍​കു​​മെ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ​മ​​ന്ത്രി ജെ.​​പി. ന​​ദ്ദ ഉ​​റ​​പ്പ് ന​​ല്‍​കി​​യ​​താ​​യി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി. ഇ​​ത് സം​​ബ​​ന്ധി​​ച്ചു​​ള്ള നി​​വേ​​ദ​​നം സ​​മ​​ര്‍​പ്പി​​ച്ച​​പ്പോ​​ഴാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

കേ​​ര​​ള​​ത്തി​​ല്‍ നി​​ര്‍​ദ്ദേ​​ശി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള സ്ഥ​​ല​​ങ്ങ​​ളു​​ടെ പ​​രി​​ശോ​​ധ​​ന സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ന​​ട​​ത്തി​വ​​രി​​ക​​യാ​​ണ്. പ​​രി​​ശോ​​ധ​​ന​​യ്ക്ക് റി​​പ്പോ​​ര്‍​ട്ട് സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന് കൈ​​മാ​​റും. പ്ര​​സ്തു​​ത റി​​പ്പോ​​ര്‍​ട്ട് പ​​രി​​ശോ​​ധി​​ച്ച് തു​​ട​​ര്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി അ​​റി​​യി​​ച്ചു.

കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം ജി​​ല്ല​​ക​​ളു​​ടെ അ​​ടു​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന വെ​​ള്ളൂ​​രി​​ലെ കെ​​പി​​പി​​എ​​ല്ലി​​നോ​​ട് ചേ​​ര്‍​ന്നു​​ള്ള സ്ഥ​​ലം എ​​യിം​​സ് സ്ഥാ​​പി​​ക്കാ​​ന്‍ ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​ണെന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് കേ​​ന്ദ്രമ​​ന്ത്രി​​യെ ധ​​രി​​പ്പി​​ച്ചു.
റോ​​ഡ്, റെ​​യി​​ല്‍ ഗ​​താ​​ഗ​​ത സൗ​​ക​​ര്യ​​ങ്ങ​​ളും സ​​മീ​​പ​​ത്തു​​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​വും ആ​​വ​​ശ്യ​​മാ​​യ ജ​​ല​ല​​ഭ്യ​​ത​​യും ഇ​​വി​​ടെ​​യു​​ണ്ടെ​​ന്ന് എം​​പി പ​​റ​​ഞ്ഞു.

കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫാ​​ര്‍​മ​​സ്യൂ​​ട്ടി​​ക്ക​​ല്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ ആ​​ന്‍​ഡ് റി​​സേ​​ര്‍​ച്ച് സെ​​ന്‍റ​ര്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നോ​​ട് ചേ​​ര്‍​ന്ന് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും ഫി​​സി​​യോ​തെ​​റാ​​പ്പി സെ​​ന്‍റ​റി​ന്‍റെ വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​ന് ഫ​​ണ്ട് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ഓ​​ള്‍ ഇ​​ന്ത്യ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ആ​​യു​​ര്‍​വേ​​ദ​ കേ​​ര​​ള​​ത്തി​​ല്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും നി​​വേ​​ദ​​ന​​ത്തി​​ല്‍ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

District News

എ​യിം​സി​നാ​യി ജ​ന​കീ​യ​പ്ര​ക്ഷോ​ഭം: സ​മ​ര​സ​മി​തി രൂ​പീ​ക​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ആ​രോ​ഗ്യ പി​ന്നോ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു ഉ​ന്ന​ത​ത​ല സം​ഘ​ത്തെ അ​യ​യ്ക്ക​ണ​മെ​ന്നും ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ആ ​സം​ഘ​ത്തി​ന് ബോ​ധ്യം വ​രു​മെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ ക​ണ്‍​വ​ന്‍​ഷ​ന്‍ വ്യാ​പാ​ര​ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബി​ജെ​പി കോ​ഴി​ക്കോ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​കാ​ന്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ല്‍. അ​ശ്വി​നി, ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ര്‍, ന​ഗ​ര​സ​ഭ വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, ഹി​ന്ദു ഐ​ക്യ വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​പി. ഷാ​ജി, സു​കു​മാ​ര​ന്‍ പെ​രി​യ​ച്ചൂ​ര്‍, സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​ക​മ്മാ​ര​ന്‍, കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ബാ​റ​ക് അ​സൈ​നാ​ര്‍ ഹാ​ജി, മു​സ്‌​ലിം​ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, ഇ​ന്ദു​ലേ​ഖ, വി. ​ഗോ​പി, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, സു​രേ​ഷ്‌​കു​മാ​ര്‍ കീ​ഴൂ​ര്‍, അ​ബ്ദു​ള്ള സ​ഖാ​ഫി, കെ.​വി. പ്ര​സാ​ദ്, സു​ലൈ​മാ​ന്‍, ടി.​കെ. മു​ഹ​മ്മ​ദ്കു​ഞ്ഞി. എ.​കെ. പ്ര​കാ​ശ്, തോ​മ​സ് ടി. ​ത​യ്യി​ല്‍, മു​ര​ളീ​ധ​ര​ന്‍ പ​ട​ന്ന​ക്കാ​ട്, ശ്രീ​നാ​ഥ് ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ഡോ. ​ഖാ​ദ​ര്‍ മാ​ങ്ങാ​ട്- ചെ​യ​ര്‍​മാ​ന്‍, കെ. ​ശ്രീ​കാ​ന്ത്, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി- വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ശ്രീ​നാ​ഥ് ശ​ശി- ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, എ. ​ഹ​മീ​ദ് ഹാ​ജി- ട്ര​ഷ​റ​ര്‍.

Latest News

Corehub Up