Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aircraft

എൻജിൻ ഓയിലിന്‍റെ അളവ് കുറഞ്ഞു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

നെ​​​ടു​​​മ്പാ​​​ശേ​​​രി: പ​​​റ​​​ക്ക​​​ലി​​​നി​​​ടെ എ​​​ൻ​​​ജി​​​ൻ ഓ​​​യി​​​ലി​​​ന്‍റെ അ​​​ള​​​വ് അ​​​തി​​​വേ​​​ഗം കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​​നി​​​ന്ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രി​​​ച്ചി​​​റ​​​ക്കി. എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ ഐ ​​​എ​​​ക്സ് 415 ബോ​​​യിം​​​ഗ് 737 വി​​​മാ​​​ന​​​മാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര ലാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് 31 ന് ​​​ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ​​​യാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. വി​​​മാ​​​നം പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന് 50 മി​​​നി​​​റ്റി​​​നു​​​ശേ​​​ഷം 36,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് ഒ​​​ന്നാം എ​​​ൻ​​​ജി​​​നി​​​ലെ ഓ​​​യി​​​ൽ അ​​​ള​​​വ് വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​യു​​​ന്ന​​​ത് പൈ​​​ല​​​റ്റി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ഓ​​​യി​​​ൽ മ​​​ർ​​​ദം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ ഒ​​​ന്നാം എ​​​ൻ​​​ജി​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​​ച്ചു. തു​​​ട​​​ർ​​​ന്ന് ഒ​​​രു എ​​​ൻ​​​ജി​​​ൻ മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചാ​​​ണ് വി​​​മാ​​​നം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി തി​​​രി​​​ച്ചി​​​റ​​​ക്കി​​​യ​​​ത്. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെ പി​​​ന്നീ​​​ട് മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യി ഫോ​​​ർ​​​ഡെ​​​ക് ഡി​​​സി​​​ഷ​​​ൻ മേ​​​ക്കിം​​​ഗ് രീ​​​തി പി​​​ന്തു​​​ട​​​ർ​​​ന്ന​​​താ​​​ണ് വ​​​ലി​​​യ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up