Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AircraftAccident

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്തം; അ​ന്തി​മ റി​പ്പോ​ർ​ട്ട് ഒ​ക്ടോ​ബ​റി​ൽ

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന ദു​ര​ന്ത​ത്തി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ന്തി​മ റി​പ്പോ​ർ​ട്ട് ഒ​ക്ടോ​ബ​റി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ (എ​എ​ഐ​ബി) സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. 2025 ജൂ​ൺ 12ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്ന് ഒ​രാ​ൾ ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മ​രി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് എ​എ​ഐ​ബി സു​പ്രീം​കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മ​ല്ല​യു​ള്ള​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പൗ​ര​ന്മാ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും എ​എ​ഐ​ബി വ്യ​ക്ത​മാ​ക്കി.

വി​മാ​ന​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ സു​മി​ത് സ​ബ​ർ​വാ​ളി​ന്‍റെ പി​താ​വും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ പൈ​ല​റ്റ്സും ഉ​ൾ​പ്പെ​ടെ​യാ​ണ് കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ല പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ർ​ജി​ക്കാ​ർ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

എ​എ​ഐ​ബി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത അ​ന്തി​മ റി​പ്പോ​ർ​ട്ട് ഒ​ക്ടോ​ബ​റി​ൽ മു​ദ്ര​വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു. വി​മാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ പ്ര​ത്യേ​ക ഫോ​റ​ൻ​സി​ക് സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കേ​ണ്ടി വ​ന്ന​താ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ വൈ​കു​ന്ന​തെ​ന്ന് തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് വി​മാ​ന​ത്തി​ന്‍റെ ര​ണ്ട് എ​ൻ​ജി​ൻ ഫ്യൂ​വ​ൽ ക​ൺ​ട്രോ​ൾ സ്വി​ച്ചു​ക​ൾ ഓ​ഫാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സ്വി​ച്ചു​ക​ൾ മാ​റാ​നു​ള്ള കാ​ര​ണം എ​ന്താ​ണ​ന്നോ അ​പ​ക​ട​ത്തി​ന് ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നോ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.

Latest News

Corehub Up