Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airport

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടിത്തം

മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തിനു കാ​ര​ണ​മാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ക്കാ​നാ​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​വി ഡ്യൂ​ട്ടി കേ​ബി​ളു​ക​ളി​ൽനി​ന്നും പാ​ന​ലു​ക​ളി​ൽനി​ന്നു​മാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെന്നു മും​ബൈ ഫ​യ​ർ ബ്രി​ഗേ​ഡ് ചീ​ഫ് ഫ​യ​ർ ഓ​ഫീ​സ​ർ ര​വീ​ന്ദ്ര അം​ബു​ൾ​ഗേ​ക്ക​ർ അ​റി​യി​ച്ചു.

എ​മ​ർ​ജ​ന​സി റെ​സ്പോ​ൺ​സ് ടീ​മും മും​ബൈ ഫ​യ​ർ ബ്രി​ഗേ​ഡും ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. മൂ​ന്നു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ മാ​ത്ര​മാ​യി തീ ​നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. വി​മാ​ന​ങ്ങ​ൾ വൈ​കി​യ​താ​യി ചി​ല യാ​ത്ര​ക്കാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രാ​തി​പ്പെ​ട്ടു​വെ​ങ്കി​ലും വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Movies

1.14 ല​ക്ഷം രൂ​പ​യാ​ണ് മു​ല്ല​പൂ​വി​ന് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്; വി​മാ​ന​ത്താ​വ​ള​ത്തി​ൽ സം​ഭ​വി​ച്ച​ത് പ​റ​ഞ്ഞ് ന​വ്യ നാ​യ​ർ

ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മു​ല്ല​പ്പൂ കൈ​വ​ശം വ​ച്ച​തി​ന് പി​ഴ ചു​മ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​വ്യ നാ​യ​ർ. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച​ല്ല മു​ല്ല​പ്പൂ ത​ല​യി​ല്‍ വ​ച്ചാ​ണ് താ​ൻ യാ​ത്ര ചെ​യ്ത​തെ​ന്നും വ​ലി​യ പി​ഴ​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും എ​ച്ച്ടി സി​റ്റി സിം​ഗ​പ്പൂ​രി​നോ​ട് സം​സാ​രി​ക്ക​വെ ന​വ്യ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ പി​ഴ ഒ​ഴി​വാ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ന​വ്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന് മെ​യി​ൽ അ​യ​ച്ചു.

‘‘ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി. ഇ​തൊ​രു കാ​ര്യ​മാ​യ പി​ഴ​യാ​ണ്. ബാ​ഗി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ച​ല്ല മു​ല്ല​പ്പൂ കൊ​ണ്ടു​പോ​യ​ത്. അ​വ എ​ന്‍റെ ത​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, യാ​ത്ര​യ്ക്കു മു​മ്പ് അ​ത് ഡി​ക്ല​യ​ർ ചെ​യ്യാ​ൻ വി​ട്ടു​പോ​യി. ചെ​ടി​ക​ളു​ടെ ഭാ​ഗ​ങ്ങ​ളും പൂ​ക്ക​ളു​മൊ​ക്കെ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന് അ​വ​ർ പ​റ​ഞ്ഞു. യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ൽ പൂ​ക്ക​ൾ എ​ന്‍റെ ബാ​ഗി​ൽ വ​ച്ചി​രു​ന്ന​തു​കൊ​ണ്ട് സ്നി​ഫ​ർ ഡോ​ഗ്സ് അ​ത് മ​ണ​ത്തു.

പ​ണ​മ​ട​യ്ക്കാ​ൻ 28 ദി​വ​സ​ത്തെ സ​മ​യ​മു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ഓ​സ്‌​ട്രേ​ലി​യ​ൻ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ന് ഒ​രു മെ​യി​ൽ അ​യ​യ്ക്കാ​മെ​ന്ന് അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞു. അ​തു​കൊ​ണ്ട്, അ​ന്ന് രാ​ത്രി ത​ന്നെ ഞാ​ൻ അ​വ​ർ​ക്കൊ​രു മെ​യി​ൽ അ​യ​ച്ചു. ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ നി​ന്നു​ള്ള മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

സാ​ധാ​ര​ണ 300 ഡോ​ള​റാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​തെ​ന്ന് പ​ല ലേ​ഖ​ന​ങ്ങ​ളി​ലും വാ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ന്നി​ൽ നി​ന്ന് 1980 ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​റാ​ണ് (1.14 ല​ക്ഷം രൂ​പ) ഈ​ടാ​ക്കി​യ​ത്. അ​തി​ൽ 6 യൂ​ണി​റ്റെ​ന്ന് എ​ഴു​തി​യ​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല.

ഇ​തൊ​രു രാ​ജ്യ​ത്തി​ന്‍റെ നി​യ​മ​മാ​ണ്, എ​നി​ക്ക് അ​ത് അ​നു​സ​രി​ക്ക​ണം. അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ല. ഞാ​ൻ അ​വ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും അ​ത് മ​നഃ​പൂ​ർ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന് പ​റ​യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ അ​വ​ർ​ക്ക് ആ ​പൂ​ക്ക​ൾ എ​ടു​ത്ത് അ​വി​ടെ വ​യ്ക്കാ​മാ​യി​രു​ന്നു.

എ​നി​ക്ക് മ​റ്റ് ല​ക്ഷ്യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്കെ​ന്നെ വി​ട്ട​യ​യ്ക്കാ​മാ​യി​രു​ന്നു, പ​ക്ഷേ അ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ട് എ​നി​ക്ക​തി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ല.’’​ന​വ്യ നാ​യ​രു​ടെ വാ​ക്കു​ക​ൾ.

ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നും ത​നി​ക്ക് കു​റെ​യ​ധി​കം സ​മ​യ​മെ​ടു​ത്തു​വെ​ന്നും ന​വ്യ വെ​ളി​പ്പെ​ടു​ത്തി. യാ​ത്ര ചെ​യ്യു​മ്പോ​ൾ ന​മ്മ​ൾ മ​റ​ന്നു പോ​കു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ത​ന്‍റെ അ​നു​ഭ​വ​ത്തി​ൽ നി​ന്ന് പ​ഠി​ക്ക​ണ​മെ​ന്നും താ​രം പ​റ​ഞ്ഞു.

‘‘എ​നി​ക്കു​ണ്ടാ​യ ഈ ​പ്ര​ശ്നം നാ​ട്ടി​ലും വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്, അ​തി​നാ​ൽ യാ​ത്ര​യ്ക്കു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ അ​വ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തും. ഈ ​നി​യ​മ​ങ്ങ​ൾ തി​ക​ച്ചും ക​ർ​ശ​ന​വും വ​ള​രെ ക​ടു​പ്പ​മു​ള്ള​തു​മാ​ണ്. അ​തു​കൊ​ണ്ട് ഇ​ത് അ​ത്ര എ​ളു​പ്പ​മ​ല്ല, ഡി​ക്ല​റേ​ഷ​ൻ ഫോം ​എ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ വി​ട്ടു​പോ​യേ​ക്കാ​വു​ന്ന ചെ​റി​യൊ​രു ഫോം ​ആ​ണ്.’’​ന​വ്യ പ​റ​യു​ന്നു.


Latest News

Corehub Up