കോട്ടയം: ശബരി വിമാനത്താവളവും റെയില്‍പാതയും ബജറ്റില്‍ മറന്നു. എരുമേലി ശബരി വിമാനത്താവളം, ശബരി റെയില്‍പ്പാത എന്നിവയ്ക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കായി ബജറ്റില്‍ തുക പോലും മാറ്റിവച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ശബരി പാത നിര്‍മാണം ആരംഭിക്കാനിരിക്കെയാണ് ബജറ്റില്‍ റെയില്‍പാതയെ മുഖ്യമന്ത്രിയും സര്‍ക്കാരും മറന്നത്. വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ബജറ്റില്‍ വിമാനത്താവളവും ഉൾപ്പെടാതിരുന്നത്.
Tags : airport Nattuvishesham District News