Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akshaya

ഡോ. ​എം. അ​ബ്ദു​ൾ റ​ഹ്മാ​ന് അ​ക്ഷ​യ ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: സി-​ഡി​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​എം.​അ​ബ്ദു​ൾ റ​ഹ്മാ​ന് അ​ക്ഷ​യ ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി. എ​ൽ​ബി​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഫോ​ർ വി​മ​ൺ പ്രി​ൻ​സി​പ്പ​ലാ​യും എ​ൽ​ബി​എ​സ് സെ​ന്‍റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഡോ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥ​മ പ്രോ ​വൈ​സ് ചാ​ൻ​സ​ല​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ലും ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​തി​ന​ഞ്ചോ​ളം ഗ​വേ​ഷ​ക​ർ പി​എ​ച്ച്ഡി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. നാ​ല് പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ നൂ​റി​ല​ധി​കം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​മു​ണ്ട്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പൈ​ക്ക സ്വ​ദേ​ശി​യാ​യ ഡോ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ കൊ​ട്ട​യ​ട​ക്കം അ​ബ്ദു​ള്ള​യു​ടെ​യും ന​ബീ​സ​യു​ടെ​യും മ​ക​നാ​ണ്. കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ-​പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ലെ ഡ​യ​റ​ക്ട​ർ ഡോ. ​നീ​തു സോ​ണ​യാ​ണ് ഭാ​ര്യ.

Latest News

Corehub Up