മണ്ണാർക്കാട്: കുമരംപുത്തൂർ മുതൽ കാഞ്ഞിരംപാറ വരെയുള്ള മലയോരഹൈവേ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നു. മലയോരഹൈവേ നിർമാണ പ്രവൃത്തിയുടെ ഭാഗമായി അലനല്ലൂർ ടൗണിൽ റോഡിന്റെ അതിർത്തി നിശ്ചയിച്ചുള്ള സർവേ നടത്തി.
അയ്യപ്പൻകാവ് ഭാഗത്തുനിന്നു ക്രൗൺ ഓഡിറ്റോറിയം വരെയുള്ള ഏകദേശം രണ്ടുകിലോമീറ്റർ ഭാഗത്താണു സർവേ നടത്തിയത്. ടൗണിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയായിട്ടും സർവേ ടത്തി അതിർത്തി നിശ്ചയിച്ചു നൽകാത്തതുകാരണം അഴുക്കുചാൽ നിർമാണം നടത്താൻ കഴിഞ്ഞിരുന്നില്ല. വ്യാപാരികളെ ഇതു ഏറെ വലച്ചിരുന്നു. റോഡ് നിർമാണ കമ്പനി അധികൃതർക്കും ഏറെ പ്രയാസങ്ങൾക്കിടയാക്കിയിരുന്നു.
ഓണം കഴിയുന്നതോടെ അഴുക്കുചാലിന്റെ നിർമാണം തുടങ്ങുമെന്നാണ് സൂചനകൾ. നിലവിൽ ടൗണിൽ അഴുക്കുചാൽ ഇല്ലാത്തതിനാൽ മഴ പെയ്താൽ കടകളിലേക്കുംമറ്റും വെള്ളം കയറുന്ന സ്ഥിതിയുണ്ട്.