Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alikkutty

Malappuram

ആ​ലി​ക്കു​ട്ടി മു​സ്‌ലി​യാ​രു​ടെ വി​യോ​ഗം: ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ഇ.ടി

മ​ല​പ്പു​റം: പ​ണ്ഡി​ത പ്ര​തി​ഭ​യും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​യി​ര​ക്ക​ണ​ക്കി​ന് പ​ണ്ഡി​ത​രു​ടെ ഗു​രു​വ​ര്യ​രു​മാ​യ പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി ഉ​സ്താ​ദി​ന്‍റെ വി​യോ​ഗം തീ​ർ​ക്കു​ന്ന ശൂ​ന്യ​ത വി​വ​ര​ണാ​തീ​ത​മാ​ണെ​ന്ന് മു​സ്‌ലിം ലീ​ഗ് ദേ​ശീ​യ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി പ​റ​ഞ്ഞു.

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ കൂ​ടെ ഞ​ങ്ങ​ൾ ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​യി​ൽ ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള നി​ര​വ​ധി ഓ​ർ​മ​ക​ൾ മ​ന​സി​ൽ തി​ക​ട്ടി വ​രി​ക​യാ​ണ്. വ​ള​രെ ചെ​റു​പ്പ​കാ​ലം മു​ത​ൽ വി​ജ്ഞാ​ന​ത്തി​ന് വ​ലി​യ മു​ൻ​തൂ​ക്കം ന​ൽ​കു​ക​യും ബാ​ല്യ​കാ​ല​ത്ത് ത​ന്നെ ജു​മു​അ ഖു​തു​ബ നി​ർ​വ​ഹി​ക്കു​ക​യും ത​ല​മു​റ​ക​ളെ വ​ഴി ന​ട​ത്തു​ക​യും ചെ​യ്ത പ​ണ്ഡി​ത​നാ​ണ് പ്രി​യ​പ്പെ​ട്ട ആ​ലി​ക്കു​ട്ടി മു​സ്‌ലി​യാ​ർ.

സാ​മൂ​ഹ്യ ന​ൻ​മ​ക്കാ​യി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രെ ഒ​ന്നി​ച്ചുചേ​ർ​ക്കു​ന്ന​തി​ൽ ഉ​സ്താ​ദ് വ​ഹി​ച്ച പ​ങ്ക് മ​ഹ​ത്ത​ര​മാ​ണെ​ന്നും ഇ.​ടി പ​റ​ഞ്ഞു.

Latest News

Corehub Up