പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുമായി സൗഹൃദം പങ്കിടുന്ന ഇ.ടി. മുഹമ്മദ് ബഷീർ എംപി. (ഫയൽ ചിത്രം)
മലപ്പുറം: പണ്ഡിത പ്രതിഭയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരുമായ പ്രഫ. കെ. ആലിക്കുട്ടി ഉസ്താദിന്റെ വിയോഗം തീർക്കുന്ന ശൂന്യത വിവരണാതീതമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കൂടെ ഞങ്ങൾ നടത്തിയ വിദേശ യാത്രയിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള നിരവധി ഓർമകൾ മനസിൽ തികട്ടി വരികയാണ്. വളരെ ചെറുപ്പകാലം മുതൽ വിജ്ഞാനത്തിന് വലിയ മുൻതൂക്കം നൽകുകയും ബാല്യകാലത്ത് തന്നെ ജുമുഅ ഖുതുബ നിർവഹിക്കുകയും തലമുറകളെ വഴി നടത്തുകയും ചെയ്ത പണ്ഡിതനാണ് പ്രിയപ്പെട്ട ആലിക്കുട്ടി മുസ്ലിയാർ.
സാമൂഹ്യ നൻമക്കായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഒന്നിച്ചുചേർക്കുന്നതിൽ ഉസ്താദ് വഹിച്ച പങ്ക് മഹത്തരമാണെന്നും ഇ.ടി പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Alikkutty