സ്കൂളില്‍ ചാന്ദ്രദിനാഘോഷം എം.പി. കൊച്ചുത്രേസ്യ ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചാന്ദ്രദിനാഘോഷം വേറിട്ടതായി.
കുട്ടികള്‍ പ്രശസ്തരായ ബഹിരാകാശ യാത്രികരുടെ വേഷമണിഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരുന്നു (മോക് ദ പ്രസ്)പരിപാടിയുടെ സവിശേഷത. സുനിത വില്യംസ്, കല്പന ചൗള, യൂറി ഗഗാറിന്, രാകേഷ് ശര്‍മ, നീല്‍ ആംസ്ട്രോംഗ്, അനില്‍ മേനോന് തുടങ്ങിയവരായാണ് കുട്ടികള്‍ വേഷപ്പകര്‍ച്ച നടത്തിയത്. ജീവിത വിജയങ്ങളും ബഹിരാകാശയാത്രാനുഭവങ്ങളും അവര്‍ പങ്കുവച്ചു. കാണികളായ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കി. പ്രധാനാധ്യാപിക എം.പി. കൊച്ചുത്രേസ്യ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം.ആര്. രഘു,എം.ആര്. സജ്ന, പി.ആര്. ഷിജിന, എ.ആര്. രമ്യ, എം.ബി. ബീന എന്നിവര്‍ പ്രസംഗിച്ചു.
പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് തോമസ് എയുപി സ്കൂളിൽ ചാന്ദ്രദിനാഘോഷത്തിൽ സ്വന്തമായി നിർമിച്ച റോക്കറ്റ് മാതൃകകളുമായി കുട്ടികൾ.
"അന്പിളി മാമനാണ് ലഹരി'എന്ന മുദ്രാവാക്യമുയർത്തിയാണ് കുട്ടികൾ പരിപാടിയിൽ പങ്കെടുത്തത്. വിദ്യാർഥികളിൽ ശാസ്ത്രീയ മനോഭാവവും അന്വേഷണത്വരയും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാഘോഷം സംഘടിപ്പിച്ചത്. മൊബൈൽ ഫോണിനും ദുശീലങ്ങൾക്കും അടിമപ്പെടാതെ ശാസ്ത്രലോകത്തെ അദ്ഭുതങ്ങളെയും ബഹിരാകാശ ഗവേഷണങ്ങളെയുംകുറിച്ച് പഠിക്കാനും അറിയാനുമാണ് താത്പര്യമെന്ന് കുട്ടികൾ തെളിയിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോണ്‍ ചാന്ദ്രദിന സന്ദേശം നൽകി. സ്കൂൾ ലഹരിവിരുദ്ധ സമിതി കണ്‍വീനർ പി.ജെ. സെബാസ്റ്റ്യൻ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Lunar