x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ന്‍ സ​ന്ദേ​ശ​വു​മാ​യി അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് മൂ​വാ​റ്റു​പു​ഴ​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 04:10 AM IST | Updated: July 24, 2026 04:10 AM IST

പ്രതീകാത്മക ചിത്രം

മൂ​വാ​റ്റു​പു​ഴ: തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​ളി​ന്പ്യ​ൻ അ​ഞ്ജു ബോ​ബി ജോ​ര്‍​ജ് ഇ​ന്ന് രാ​വി​ലെ 11.30ന് ​മൂ​വാ​റ്റു​പു​ഴ​യി​ലെ ഗ്രാ​ന്‍​ഡ് സെ​ന്‍​ട്ര​ല്‍ മാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ വി​ളം​ബ​ര പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് വ​കു​പ്പും എ​ക്‌​സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന മി​ഷ​ന്‍ ഡ്ര​ഗ് ഫ്രീ ​മൂ​വാ​റ്റു​പു​ഴ പ​ദ്ധ​തി​യു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രാ​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​ക​യും യു​വ​ജ​ന​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന തൂ​ഫാ​ന്‍ മൂ​വാ​റ്റു​പു​ഴ പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ച​ട​ങ്ങി​ൽ ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

Tags : Local News Nattuvishesham Anju Bobby George Muvattupuzha

Recent News

Corehub Up