x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ല്‍തീ​രത്ത് മാ​ലി​ന്യം തള്ളൽ വ്യാപകം

വെബ് ഡെസ്ക്
Published: November 9, 2026 10:04 PM IST | Updated: November 9, 2026 10:04 PM IST

എം​വി​ഐ​പി ക​നാ​ലി​ന്‍റെ തീ​ര​ത്ത് മാ​ലി​ന്യം തള്ളിയ നിലയിൽ.

ഇ​ട​വെ​ട്ടി: പ​ഞ്ചാ​യ​ത്തി​ലെ 11, എ​ട്ട് വാ​ര്‍​ഡു​ക​ളു​ടെ അ​തി​ര്‍​ത്തിവ​ഴി ക​ട​ന്നുപോ​കു​ന്ന എം​വി​ഐ​പി ക​നാ​ലി​ന്‍റെ തീ​രത്ത് മാ​ലി​ന്യം തള്ളൽ വ്യാപകമാകുന്നു. സ്വ​കാ​ര്യബാ​ങ്ക് ജ​പ്തി ചെ​യ്ത പ​ഴ​യ ക​റിപൗ​ഡ​ര്‍ ഫാ​ക്ട​റി​യാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പടെ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടുവന്നു തള്ളു​ന്ന​ത് ഇ​വി​ടെ പ​തി​വാ​യി മാ​റി​യെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​റി​യി​ച്ചി​ട്ടും മാ​ലി​ന്യം തള്ളുന്നവ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.
മാ​ലി​ന്യം കു​മി​ഞ്ഞുകൂ​ടി​യ​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന പി​ടി​പെ​ട്ടി​ക്ക​ല്‍ അ​നി​ലി​ന്‍റെ വീ​ട്ടി​ല്‍ പാ​മ്പ് ക​യ​റി​യി​രു​ന്നു. വ​യോ​ധി​ക​യാ​യ അ​നി​ലി​ന്‍റെ അ​മ്മ മാ​ത്ര​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.
ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ല്‍ മാ​ലി​ന്യം തള്ളൽ വ​ര്‍​ധി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ല​ന്ന് ന​ടി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​രപ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

Tags : Widespread Nattuvishesham DistrictNews

Recent News

Corehub Up