x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന​പാ​ത: അ​ഞ്ചു വീ​ടു​ക​ള്‍ പൊ​ളി​ച്ചുനീ​ക്കി

വെബ് ഡെസ്ക്
Published: November 9, 2026 10:17 PM IST | Updated: November 9, 2026 10:17 PM IST

വീ​ട് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചുനീ​ക്കു​ന്നു.

തൊ​ടു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യി​ല്‍ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ചുനീ​ക്കി. കു​മാ​ര​മം​ഗ​ലം വി​ല്ലേ​ജി​ലെ ഈ​സ്റ്റ് ക​ലൂ​ര്‍ മേ​നോ​ന്‍പ​ടി മു​ത​ല്‍ വാ​ഴ​ക്കാ​ലാ തോ​ടുവ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​ഴി​പ്പി​ച്ച​ത്. ഇ​ന്ന​ലെ നാ​ലു വീ​ടു​ക​ള്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൂ​ര്‍​ണ​മാ​യി പൊ​ളി​ച്ചുനീ​ക്കി. ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​വ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട​കവീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റ്റി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ഈ​സ്റ്റ് ക​ലൂ​ര്‍ ഭാ​ഗ​ത്ത് ഏ​താ​നും വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തി​നാ​ല്‍ ഇ​വി​ടെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തൊ​ടു​പു​ഴ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജിനി​യ​ര്‍ രാ​ജേ​ഷ് ജി.​ നാ​യ​ര്‍, ക​രി​മ​ണ്ണൂ​ര്‍ എ​ഇ കെ.​എം.​ കാ​ര്‍​ത്തി​ക് കൃ​ഷ്ണ​ന്‍, ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ല്‍​കു​മാ​ര്‍, തൊ​ടു​പു​ഴ സി​ഐ കെ.​പി.​ മ​നേ​ഷ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ൾ.
ഈ​സ്റ്റ് ക​ലൂ​ര്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ മൂ​ന്നു വീ​ടു​ക​ള്‍ ഒ​ഴി​പ്പി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​മാ​ണ് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും പൊ​തുപ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞ​ത്. 10 മു​ത​ല്‍ 25 സെ​ന്‍റുവ​രെ സ്ഥ​ലമുള്ള മൂ​ന്നു വീ​ട്ടു​കാ​രു​ടെ വീ​ട് ഉ​ള്‍​പ്പടെ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ത​ട​ഞ്ഞ​ത്. മൂ​ന്നു പ​തി​റ്റാ​ണ്ട് മു​ന്‍​പ് തീ​റാ​ധാ​രം ചെ​യ്ത് വാ​ങ്ങി​യ സ്ഥ​ലം വി​ല്ലേ​ജി​ല്‍ ക​രം കെ​ട്ടു​ന്നു​ണ്ടെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഇ​തിന്‍റെ രേ​ഖ​ക​ള്‍ റ​വ​ന്യു അ​ധി​കാ​രി​ക​ളെ കാ​ണി​ച്ചു.

2013ല്‍ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം താ​ലൂ​ക്കി​ലെ ലി​ത്തോ മാ​പ്പ് പ്ര​കാ​രം ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്തി​ല്‍നി​ന്ന് മൂ​ന്നു മു​ത​ല്‍ അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം അ​ള​ന്നുതി​രി​ച്ച് റോ​ഡി​നാ​യി മ​ണ്ണെ​ടു​ത്ത് മാ​റ്റി​യി​രു​ന്നു.

ര​ണ്ട് മാ​സം മു​ന്‍​പ് സാ​റ്റ​ലൈ​റ്റ് സ​ര്‍​വേ പ്ര​കാ​രം ഈ ​മൂ​ന്ന് വീ​ടു​ക​ളു​ടെ​യും അ​ടു​ത്ത് മ​ണ്ണെ​ടു​ത്ത ഭാ​ഗ​ത്ത് ക​ല്ലി​ട്ട് പോ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റീ​സ​ര്‍​വേ പ്ര​കാ​രം സ്ഥ​ലം എ​ടു​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പേ​രി​ല്‍ ഇ​ന്ന​ലെ ഇ​വ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ എ​ത്തി​യ​ത്.

ലി​ത്തോ മാ​പ്പ് പ്ര​കാ​രം സ്ഥ​ലം അ​ള​ന്ന് തി​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തേ ന​ല്‍​കി​യ ഉ​ത്ത​ര​വ് ഇ​വ​ര്‍ അ​ധി​കൃ​ത​രെ കാ​ണി​ച്ചു. കൂ​ടാ​തെ ആ​ധാ​ര​ത്തി​ന്‍റെ​യും ക​രം കെ​ട്ടി​യ​തി​ന്‍റെ​യും രേ​ഖ​ക​ളും കാ​ണി​ച്ചു. എ​ന്നാ​ല്‍ 8ല്‍ ​ന​ട​ത്തി​യ റീ​സ​ര്‍​വേ​ക്ക് ശേ​ഷ​മാ​ണ് വീ​ട്ടു​കാ​ര്‍ ഇ​വി​ടെ ആ​ധാ​രം ചെ​യ്ത് സ്ഥ​ലം വാ​ങ്ങി വീ​ടു​ക​ള്‍ വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
വ​ര്‍​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ല്‍നി​ന്ന് ഇ​റ​ക്കിവി​ടാ​നു​ള്ള ശ്ര​മം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ​റ​യു​ന്ന​ത്. പ​ഴ​യ റീ​സ​ര്‍​വേ​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തി വീ​ണ്ടും സ​ര്‍​വേ ചെ​യ്യ​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​തി​ര്‍​പ്പി​നെത്തു​ട​ര്‍​ന്ന് അ​ടു​ത്ത ദി​വ​സം ഇ​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ അ​ധി​കൃ​ത​ര്‍ പി​ന്‍​വാ​ങ്ങി. ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

Tags : State Highway Nattuvishesham DistrictNews

Recent News

Corehub Up