x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​താ​യ ത​ടി​ക​ള്‍ വീ​ണ്ടും തി​രി​ച്ചെ​ത്തി

വെബ് ഡെസ്ക്
Published: November 9, 2026 10:15 PM IST | Updated: November 9, 2026 10:15 PM IST

തൊ​ടു​പു​ഴ: മ​ങ്ങാ​ട്ടു​ക​വ​ല - വെ​ങ്ങ​ല്ലൂ​ര്‍ നാ​ലു​വ​രി​പ്പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്ത​ടി​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ത​ടി​ക്ക​ഷ​ണ​ങ്ങൾ ഏ​താ​നും എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ത​യോ​ര​ത്ത് തി​രി​ച്ചെ​ത്തി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് കാ​ണാ​താ​യ മ​ര​ത്ത​ടി​ക​ള്‍ ഇ​വി​ടെ തി​രി​ച്ചെ​ത്തി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. ത​ടി​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ല്‍ ന​ഗ​ര​സ​ഭാ യാ​ഡി​ലേ​ക്ക് മ​ര​ത്ത​ടി​ക​ള്‍ മാ​റ്റി​യ​താ​ണെ​ന്നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍, ത​ങ്ങ​ള്‍​ക്ക് മ​രം സൂ​ക്ഷി​ക്കാ​ന്‍ ഇ​ത്ത​ര​മൊ​രു യാ​ഡി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​നാ​യി ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​ത​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര​നെ വി​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​താ​ണെ​ന്നു​മാ​യി​രു​ന്നു അ​സി. എ​ഇ​യു​ടെ നി​ല​പാ​ട്. മോ​ഷ​ണം ന​ട​ത്താ​നു​ള്ള ത​ടി സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നെ​ന്നും വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ കു​റ​ച്ച് ത​ടി​ക​ള്‍ തി​രി​ച്ചെ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ട​ക്കും​മു​റി ഭാ​ഗ​ത്തുനി​ന്ന് മ​ഹാ​ഗ​ണി​യ​ട​ക്ക​മു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഇ​വ കാ​ണാ​താ​യെ​ന്ന് വാ​ര്‍​ത്ത​യും പ​ര​ന്നി​രു​ന്നു. പ​തി​നാ​യി​ര​ങ്ങ​ള്‍ വി​ല​യു​ള്ള മ​ര​ത്ത​ടി​ക​ള്‍ കാ​ണാ​താ​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Tags : missing missing logs Nattuvishesham DistrictNews

Recent News

Corehub Up