ഫയര്‍ഫോഴ്സ് എത്തി സുരക്ഷിതമായി വീടിനു പുറത്തിറക്കുന്നു.
തൊടുപുഴ: പൈനാപ്പിള്‍ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയെ തേനീച്ചക്കൂട്ടം ആക്രമിച്ചു. മഠത്തിക്കണ്ടം കുന്നുംപുറത്ത് രാജേന്ദ്രനെയാണ് (55) തേനീച്ച ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തൊടുപുഴ വടക്കുംമുറിയിലായിരുന്നു സംഭവം. 'പരിക്കേറ്റ രാജേന്ദ്രന് ഉള്‍പ്പടെ മൂന്ന് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ജോലിക്കിടെ സമീപത്തെ ആഞ്ഞിലി മരത്തിലുണ്ടായിരുന്ന തേനീച്ചക്കൂട്ടത്തെ പക്ഷികള്‍ ഇളക്കുകയായിരുന്നു.
രാജേന്ദ്രനെ തേനീച്ച ആക്രമിച്ചെങ്കിലും മറ്റുള്ളവര്‍ കുത്തേല്‍ക്കാതെ ഓടിരക്ഷപ്പെട്ടു. തൊട്ടടുത്തുണ്ടായിരുന്ന ആളൊഴിഞ്ഞ വീട്ടില്‍ കയറി കതകടച്ചിരുന്നാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് രാജേന്ദ്രനെ സുരക്ഷിതമായി പുറത്തിറക്കി തൊടുപുഴ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും രാജേന്ദ്രന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
Tags : worker Nattuvishesham DistrictNews