x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ്ക്ക​ളെ മ​റ​യാ​ക്കി ക​ഞ്ചാ​വ് ക​ച്ച​വ​ടം: വീ​ട്ടു​ട​മ​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 04:18 AM IST | Updated: July 24, 2026 04:18 AM IST

ശ്രീ​കാ​ന്ത്, അ​ബൂ​ബ​ക്ക​ർ

നെ​ടുമ്പാ​ശേ​രി: സ്വ​ന്തം വീ​ടി​ന​ക​ത്ത് നി​ര​വ​ധി നാ​യ്ക്ക​ളെ വ​ള​ർ​ത്തി, അ​വ​യെ മ​റ​യാ​ക്കി ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വീ​ട്ടു​ട​മ ഉ​ൾ​പ്പെ​ടെ ര​ണ്ടു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ആ​വ​ണം​കോ​ട് ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പം പാ​ല​ക്കാ​പ്പി​ള്ളി ശ്രീ​രാ​ഗ​ത്തി​ൽ കാ​ന്ത​ൻ എ​ന്ന് വി​ളി​ക്കു​ന്ന ശ്രീ​കാ​ന്ത് (38), വെ​ങ്ങോ​ല നെ​ടും​തോ​ട് കൊ​ല്ലം​കു​ടി വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (30) എ​ന്നി​വ​രാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്നും ചെ​റി​യ അ​ള​വി​ൽ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നാ​യ പി​ടു​ത്ത​ക്കാ​രു​മാ​യാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തു​മ്പോ​ൾ ഇ​രു​വ​രും ല​ഹ​രി​യി​ലാ​യി​രു​ന്നു. വി​ദേ​ശ ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​ക്ര​മ​കാ​രി​ക​ളാ​യ മൂ​ന്ന് നാ​യ​ക​ളും വീ​ടി​ന​ക​ത്ത് ഈ ​സ​മ​യം ഉ​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ടെ​ങ്കി​ലും നാ​യ പി​ടു​ത്ത​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഇ​വ​യെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ശ്രീ​കാ​ന്തി​ന്‍റെ പ​ഴ​യ ത​റ​വാ​ട് വീ​ടാ​ണി​ത്. ഇ​വി​ടെ മ​റ്റാ​രും താ​മ​സി​ക്കു​ന്നി​ല്ല. ക​ഞ്ചാ​വ് ഇ​ട​പാ​ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് വീ​ട് തു​റ​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നാ​യ്ക്ക​ൾ നാ​ട്ടു​കാ​ർ​ക്കും ശ​ല്യ​മാ​ണ്. വ​ഴി​യി​ലൂ​ടെ പോ​കു​ന്ന​വ​രു​ടെ നേ​ർ​ക്കും നാ​യ്ക്ക​ൾ ചാ​ടു​ന്ന​ത് പ​തി​വാ​ണ്.

പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യാ​ണ് നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ്ര​തി​ക​ൾ​ക്കെി​രെ വേ​റെ​യും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Tags : Local News Nattuvishesham

Recent News

Corehub Up